Entertainment

ധനുഷിനും ചിമ്പുവിനും വിലക്കേർപ്പെടുത്തി തമിഴ് നിർമാതാക്കൾ

ചെന്നൈ: ദക്ഷിണേന്ത്യൻ സൂപ്പർ സ്റ്റാർ ധനുഷും, ചിലമ്പരശനും (ചിമ്പു) അടക്കം നാലു യുവ താരങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ച് തമിഴ് സിനിമാ നിർമാതാക്കളുടെ സംഘടന. വിശാൽ, അഥർവ് എന്നിവരാണ് വിലക്കു നേരിടുന്ന മറ്റു താരങ്ങൾ. നിർമാതാക്കളുമായുള്ള പ്രശ്നങ്ങളാണ് വിലക്കിൽ കലാശിച്ചിരിക്കുന്നത്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ബുധനാഴ്ച ചേർന്ന യോഗമാണ് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. വാക്കു നൽകിയതനുസരിച്ച് നിർമാതാക്കളുമായി സിനിമ ചെയ്യാൻ സഹകരിക്കുന്നില്ലയെന്നതാണ് ധനുഷിന്‍റെ പേരിലുള്ള പരാതി.

അൻപാനവൻ അടങ്ങാതവൻ അസറാദവൻ എന്ന സിനിമയുടെ നിർമാതാവ് മൈക്കിൾഡ രായപ്പൻ നൽകിയ പരാതിയിലാണ് ചിലമ്പരശനെതിരേ നടപടി എടുത്തിരിക്കുന്നത്. പ്രൊഡ്യൂസേഴ്സ് കൗൺസിലിന്‍റെ പ്രസിഡന്‍റായിരുന്ന കാലത്തെ പണമിടപാടുമായി ബന്ധപ്പെട്ടാണ് വിശാലിനെ വിലക്കിയിരിക്കുന്നത്. നിർമാതാവിന്‍റെ പരാതിയിൽ പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഥർവയ്ക്കെതിരേയുള്ള നടപടി.

കഴിഞ്ഞ ജൂണിൽ നടന്ന യോഗത്തിൽ ചിലമ്പരശൻ, വിശാൽ, എസ്ജെ സൂര്യ, അഥർവ, യോഗി ബാബു എന്നീ അഞ്ച് താരങ്ങൾ നിരന്തരമായി നിർമാതാക്കളുമായി നിസ്സഹകരിക്കുന്നതായി ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയിരുന്നു.

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും