Entertainment

ദേശീയ കലാസംസ്കൃതി അവാർഡുകൾ പ്രഖ്യാപിച്ചു; ജാഫർ ഇടുക്കി മികച്ച നടൻ

ചടങ്ങിനോട് അനുബന്ധിച്ച്, കലാ സാംസ്കാരിക, പത്രമാധ്യമ രംഗങ്ങളിലെ പ്രമുഖരെ ആദരിക്കും

Renjith Krishna

കൊച്ചി: ദേശീയ കലാസംസ്കൃതി (എൻ.സി.പി) അവാർഡ് ദാനവും, കലാഭവൻ മണി അനുസ്മരണവും മാർച്ച് 3-ന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രത്തിൽ നടക്കും.

മികച്ച നടൻ ജാഫർ ഇടുക്കി (വിവിധ ചിത്രങ്ങൾ ) ദേശീയ കലാ സംസ്കൃതി ദ്രോണ അവാർഡ് പ്രശസ്ത സംവിധായകൻ ഹരികുമാറിന് ലഭിച്ചു. ദേശീയ കലാ സംസ്കൃതി കാരുണ്യ അവാർഡ് മുരളീധരൻ ചേളാരിക്ക് ലഭിച്ചു. മികച്ച നടി ദിയ (ഖണ്ഡശ:) മികച്ച ടെലിവിഷൻ നടൻ ഷാനവാസ്, മികച്ച ടെലിവിഷൻ നടി ആവന്തിക, പ്രത്യേക ജൂറി പുരസ്കാരം റഫീക് ചോക്ളി (ഖണ്ഡശ:) മികച്ച സിനിമ പി.ആർ.ഒ അയ്മനം സാജൻ. എന്നിവരെയും അവാർഡിനായി തെരഞ്ഞെടുത്തു. ചടങ്ങിനോട് അനുബന്ധിച്ച്, കലാ സാംസ്കാരിക, പത്രമാധ്യമ രംഗങ്ങളിലെ പ്രമുഖരെ ആദരിക്കും.

'രാഷ്ട്രീയ ലക്ഷ‍്യത്തോടെയുള്ള പ്രതികാര നടപടി എല്ലാ മാർഗങ്ങളിലൂടെയും ചെറുക്കും'; ഇഡി നടപടിയിൽ സിപിഎം പൊളിറ്റ് ബ‍്യൂറോ

നിതിൻ രാജിന്‍റെ മരണം; റിമാൻഡിലായി 48-ാം ദിവസം ഡോ. റാമിന് ജാമ‍്യം

മോശം ഫോം തുടർന്ന് ബാബർ അസം; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച

എസ്‌ഐആർ; ഝാർഖണ്ഡിലെ വോട്ടർ പട്ടികയിൽ കടന്നുകൂടി മൂന്ന് അഫ്ഗാൻ പൗരൻമാർ

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ