ശ്രിയ ശരൺ

 
Entertainment

ഇമ്രാൻ ഹാഷ്മി ചിത്രം ബോക്സ് ഓഫിസിൽ‌ തകർന്നു; നോമിനേഷൻ ലഭിച്ചിട്ടും അവാർഡ് ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് തെന്നിന്ത‍്യൻ നടി

പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ശ്രിയ ശരൺ ഇക്കാര‍്യം വെളിപ്പെടുത്തിയത്

Aswin AM

മോഹിത് സുരിയുടെ സംവിധാനത്തിൽ മുകേഷ് ഭട്ട് നിർമിച്ച് 2007ൽ പുറത്തിറങ്ങിയ ചിത്രമാണ് അവരാപൻ. ഇമ്രാൻ ഹാഷ്മി മുഖ‍്യവേഷത്തിലെത്തിയ ചിത്രം അന്ന് ബോക്സ് ഓഫിസിൽ വലിയ വിജയമായിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ പരാജയത്തിനു ശേഷം തന്നെ അവാർഡ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തെന്നിന്ത‍്യൻ നടിയായ ശ്രിയ ശരൺ.

പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര‍്യം വെളിപ്പെടുത്തിയത്. ചിത്രം പുറത്തിറങ്ങിയപ്പോൾ നമ്മൾക്കെല്ലാവർക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, അത് കാലം തെറ്റി ഇറങ്ങിയതാണെന്ന് ഞാൻ‌ കരുതുന്നു.

അവാർഡ് ഷോകളിൽ പോലും ചിത്രത്തിന് നോമിനേഷൻ ലഭിച്ചു. എന്നാൽ അവർ എന്നെ ക്ഷണിച്ചില്ല. അത് അങ്ങനെ ആയിരുന്നു. അങ്ങനെ ആഘോഷിക്കപ്പെടുമെന്ന് എനിക്ക് തോന്നിയ സിനിമയാണ് അവരാപൻ. അത്തരത്തിൽ എന്തെങ്കിലും സംഭവിക്കുമ്പോൾ വളരെയധികം നിരാശ തോന്നും. ശ്രിയ പറഞ്ഞു.

ചിത്രത്തിന് ലഭിച്ച ജനപ്രീതിയെ പറ്റിയും നടി സംസാരിച്ചു. ചിത്രം എത്രമാത്രം ഇഷ്ടപ്പെട്ടുവെന്ന് ആരാധകർ തന്നോട് പറഞ്ഞിരുന്നുവെന്നും സിനിമയിലെ പാട്ടുകൾ കാരണമായിരിക്കാം അവർ ഇഷ്ടപ്പെട്ടതെന്നാണ് താൻ കരുതിയത്. കാരണം ചിത്രത്തിലെ പാട്ടുകൾ മികച്ചതായിരുന്നു. പക്ഷേ ഇപ്പോൾ ആളുകൾക്ക് കഥ ഇഷ്ടപ്പെട്ടതായാണ് എനിക്ക് തോന്നുന്നത്. നടി കൂട്ടിച്ചേർത്തു.

ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ അവരാപൻ2 ഓഗസ്റ്റ് 14ന് പുറത്തിറങ്ങാനിരിക്കെയാണ് നടിയുടെ പ്രതികരണം. ചിത്രത്തിന്‍റെ ഒന്നാം ഭാഗം അത്ര ഹിറ്റ് അല്ലായിരന്നുവെങ്കിലും പിന്നീട് തേരാ മേരാ റിഷ്താ, മാഹിയ, തോ ഫിർ ആവോ എന്നീ പാട്ടുകൾ കൊണ്ട് വലിയ ജനപ്രീതി നേടിയിരുന്നു. ഇമ്രാൻ ഹാഷ്മിക്കൊപ്പം ദിഷ പഠാനിയും ഷബ്ന ആസ്മിയുമാണ് അവരാപൻ 2വിൽ മുഖ‍്യവേഷത്തിലെത്തുന്നത്.

"ഞാൻ പ്രസംഗിച്ച വേദിയിൽ ബിജെപി ശുദ്ധികലശം നടത്തി"; ദളിതർക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ലെയെന്ന് മല്ലികാർജുൻ ഖാർഗെ

നവീൻ ബാബുവിന്‍റെ മകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിൽ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി

പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

യുഎസിൽ ഹൈസ്കൂളിൽ വെടിവയ്പ്പ്; ഒരു വിദ്യാർഥിക്ക് പരുക്ക്, കൗമാരക്കാരനായ പ്രതി കസ്റ്റഡിയിൽ

അനധികൃത സ്വത്ത് ആരോപണം: അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി