Entertainment

ധോണി - സാക്ഷി സിങ് നിര്‍മിക്കുന്ന എല്‍ജിഎം; സെക്കൻഡ് ലുക്ക് പോസ്റ്റര്‍

ഹരീഷ് കല്ല്യാണും, ഇവാനയും നായിക നായകന്മാരാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രമേഷ് തമിഴ്മണിയാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റൻ എം.എസ്. ധോണി നിര്‍മിക്കുന്ന ആദ്യ ചലച്ചിത്രത്തിൻ്റെ താരങ്ങള്‍ ഉള്‍പ്പെടുന്ന സെക്കൻഡ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. തമിഴിലാണ് ധോണിയുടെ ആദ്യ ചിത്രം വരുന്നത്. ഹരീഷ് കല്ല്യാണും ഇവാനയും നായികാനായകന്മാരാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രമേഷ് തമിഴ്മണി. 'ലെറ്റ്സ് ഗെറ്റ് മാരീഡ്' (എല്‍ജിഎം) എന്നാണ് ചിത്രത്തിൻ്റെ പേര്.

2018 ല്‍ ഇറങ്ങിയ പ്യാര്‍ പ്രേമ കാതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് കല്ല്യാണ്‍. കഴിഞ്ഞ വര്‍ഷത്തെ തമിഴിലെ സെന്‍സേഷന്‍ ഹിറ്റായ ലവ് ടുഡേയിലെ നായികയാണ് ഇവാന. ലെറ്റ്സ് ഗെറ്റ് മാരീഡ് ഒരു ഫാമിലി ലവ് സ്റ്റോറിയാണ് എന്നാണ് വിവരം. നാദിയ മൊയ്തു ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

സംവിധായകന്‍ രമേഷ് തമിഴ്മണിയുടെ ആദ്യ ചിത്രമണിത്. നേരത്തെ ചിത്രത്തിന്‍റെ പ്രധാന താരങ്ങള്‍ ഐപിഎല്‍ മത്സരത്തില്‍ ധോണിയുടെ ടീമായ ചെന്നൈയുടെ ജേഴ്സി അണിഞ്ഞ് ചെപ്പോക് സ്റ്റേഡിയത്തിലെത്തിയിരുന്നു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്