ധ്യാൻ ശ്രീനിവാസൻ | അജ്മൽ അമീർ

 
Entertainment

"ആരോപണങ്ങൾ വന്നാൽ എഐ എന്ന് പറഞ്ഞാൽ മതി''; അജ്മൽ അമീറിനെ ട്രോളി ധ്യാൻ ശ്രീനിവാസൻ

പുതിയ ചിത്രത്തിന്‍റെ പൂജക്കായി തിരുവനന്തപുരത്തെത്തിയപ്പോൾ ഓൺലൈൻ ചാനലിന്‍റെ ചോദ്യത്തിന് മറുപടി നൽകവെയാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്

Namitha Mohanan

തനിക്കെതിരായ ആരോപണങ്ങളെ എഐ നിർമിതം എന്ന് വിശദീകരിച്ച അജ്മൽ അമീറിനെ ട്രോളി ധ്യാൻ ശ്രീനിവാസൻ. ചെയ്യാത്ത കാര്യങ്ങൾ ആരോപിച്ചാൽ എഐ ആണെന്ന് പറഞ്ഞാൽ മതിയെന്നായിരുന്നു ധ്യാനിന്‍റെ ട്രോൾ. അജ്മലിന്‍റെ പേര് പരാമർശിക്കാതെയായിരുന്നു വിമർശനം.

പുതിയ ചിത്രത്തിന്‍റെ പൂജക്കായി തിരുവനന്തപുരത്തെത്തിയപ്പോൾ ഓൺലൈൻ ചാനലിന്‍റെ ചോദ്യത്തിന് മറുപടി നൽകവെയാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. ഒരാളെക്കുറിച്ച് അയാൾ അറിയാത്ത കാര്യങ്ങൾ പറഞ്ഞാൽ എന്ത് ചെയ്യണമെന്നായിരുന്നു ചോദ്യം. ചെയ്യാത്ത കാര്യമാണെങ്കിൽ എഐ ചെയ്തുവെന്ന് പറഞ്ഞാൽ മതിയെന്നായിരുന്നു മറുപടി. അജ്മൽ പറഞ്ഞത് പോലെയാണോ എന്ന ചോദ്യത്തിന് "ചുമ്മാതിരി'' എന്നും ധ്യാൻ പ്രതികരിച്ചു. അജ്മലിന്‍റെ വിഷയത്തിൽ എന്തെങ്കിലും പ്രതികരിക്കാനുണ്ടോ എന്ന് ചോദിച്ചെങ്കിലും പ്രതികരിക്കാതെ ധ്യാൻ മടങ്ങുകയായിരുന്നു.

അടുത്തിടെ അജ്മലിന്‍റേതെന്ന പേരിൽ ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചെന്നാരോപിച്ച് ചില ശബ്ദ സന്ദേശങ്ങൾ പുറത്തു വന്നിരുന്നു. ഇവ എഐ നിർമിതമാണെന്നായിരുന്നു അജ്മലിന്‍റെ പ്രതികരണം.

രാഹുലിനെതിരായ ലൈംഗികാതിക്രമക്കേസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി, അന്വേഷണ ചുമതല റൂറല്‍ എസ്പിക്ക്

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ

കർണാടക കോൺഗ്രസ് തർക്കം; ചേരിതിരിഞ്ഞ് സമുദായ നേതൃത്വം