നീക്കം ടൈറ്റിൽ പോസ്റ്ററിൽ ദിലീപ്.

 
Entertainment

ദിലീപിന്‍റെ 'നീക്കം': സംവിധാനം ഷാജി കൈലാസിന്‍റെ മകൻ

ദിലീപിന്റെ 152-ാം ചിത്രമായ ‘നീക്കം’ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഇമോഷണൽ ഡ്രാമ ത്രില്ലർ

Entertainment Desk

കോരിച്ചൊരിയുന്ന മഴയിൽ കുടയും ചൂടി ജനക്കൂട്ടത്തിനിടയനിടയിൽ ഉത്കണ്ഠയോടെ നിൽക്കുന്ന ദിലീപ്. നീക്കം എന്ന സിനിമയുടെ ടൈറ്റിൽ പ്രകാശനത്തിൽ ശ്രദ്ധേയമായത് ദിലീപിന്‍റെ പതിവില്ലാത്ത ഈ ഭാവം തന്നെ. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ദിലീപിന്‍റെ നൂറ്റി അമ്പത്തിരണ്ടാമതു സിനിമയാണ്.

D 152 എന്ന് അനൗൺസ് ചെയ്തുകൊണ്ടാണു ചിത്രീകരണം ആരംഭിച്ചത്. ഉർവശി തീയേറ്റേഴ്‌സ് & കാക്കാ സ്റ്റോറീസിന്‍റെ ബാനറിൽ സന്ദീപ് സേനൻ, അലക്‌സ് ഇ. കുര്യൻ എന്നിവർ ചിത്രം നിർമിക്കുന്നു. ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം.

തൊടുപുഴ,കൊച്ചി എന്നിവിടങ്ങളിലുമായി അറുപതു ദിവസത്തോളം നീണ്ട ചിത്രീകരണം പൂർത്തിയായി. ബിനു പപ്പു, ബിലാസ് ചന്ദ്രൻ, അശോകൻ, ശാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ഷെല്ലി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

വിബിൻ ബാലചന്ദ്രന്‍റേതാണു തിരക്കഥ. സംഗീതം മുജീബ് മജീദ്, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിങ് ഇ.എസ്. സൂരജ്.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ