വിസ്മയ മോഹൻലാൽ | ദുൽക്കർ സൽമാൻ

 
Entertainment

"സിനിമയുടെ മനോഹരലോകത്തേക്കുള്ള തുടക്കം"; വിസ്മയയ്ക്ക് ആശംസകൾ നേർന്ന് ദുൽക്കർ സൽമാൻ

വെള്ളിയാഴ്ചയാണ് ചിത്രം റിലീസിനെത്തിയത്

Namitha Mohanan

മോഹൻ ലാലിന്‍റെ മകൾ വിസ്മയയുടെ ആദ്യ സിനിമ തുടക്കം റിലീസ് ചെയ്യുന്ന വേളയിൽ ആശംസകളുമായി ദുല്‍ക്കര്‍ സല്‍മാന്‍. ചിത്രത്തിന്‍റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് ദുല്‍ഖര്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 9.30 നാണ് തുടക്കത്തിന്‍റെ ആദ്യ ഷോ.

"സിനിമയുടെ മനോഹരലോകത്തേക്ക് തുടക്കം കുറിക്കുന്ന വിസ്മയ മോഹന്‍ലാലിന് എല്ലാ നന്മകളും ആശംസിക്കുന്നു", എന്നാണ് പോസ്റ്ററിനൊപ്പം ദുല്‍ക്കര്‍ കുറിച്ചിരിക്കുന്നത്. ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത് ആശിര്‍വാസ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വിസ്മയ‍യുടെ ആദ്യ ചിത്രം എന്ന പ്രത്യേകതയോടെയാണ് തുടക്കം ശ്രദ്ധനേടിയത്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 മിനിറ്റുമാണ് ചിത്രം. ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ജോ ആന്‍റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; മഴ ശക്തമാകും

സോമനാഥ് ക്ഷേത്രത്തിൽ ബോംബ് ഭീഷണി; സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സ്ഥലത്തെത്തി

പ്രിയദർശിനിയുടെ 100ാം ദിനത്തിൽ സൗജന്യ സാരി വിതരണമില്ല, വ്യാജ വാർത്തയെന്ന് ഗതാഗതമന്ത്രി

രാജസ്ഥാനിലെ 18 കൗൺസിലർമാർ 'അപ്രത്യക്ഷരായി'; ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് കോൺഗ്രസ്

''ഇന്ത‍്യൻ ക്രിക്കറ്റിലെ കോഹിനൂർ വജ്രങ്ങൾ''; രോഹിത്തിനെയും കോലിയെയും പിന്തുണച്ച് മുൻ സെലക്റ്റർ