ഭാസ്കർ ഒടിടിയിലും ലക്കി; ദുൽക്കർ സിനിമ വന്നപാടേ ഹിറ്റ് 
Entertainment

ഭാസ്കർ ഒടിടിയിലും ലക്കി; ദുൽക്കർ സിനിമ വന്നപാടേ ഹിറ്റ്

ദുൽക്കർ സൽമാന്‍റെ പാൻ ഇന്ത്യൻ ബഹുഭാഷാ ചിത്രം ലക്കി ഭാസ്കർ തിയെറ്ററുകളിൽ മികച്ച കളക്ഷൻ നേടിയതിനു പിന്നാലെ ഒടിടി പ്ലാറ്റ്ഫോമിലും മികച്ച പ്രതികരണം നേടുന്നു

ദുൽക്കർ സൽമാന്‍റെ പാൻ ഇന്ത്യൻ ബഹുഭാഷാ ചിത്രം ലക്കി ഭാസ്കർ തിയെറ്ററുകളിൽ മികച്ച കളക്ഷൻ നേടിയതിനു പിന്നാലെ ഒടിടി പ്ലാറ്റ്ഫോമിലും മികച്ച പ്രതികരണം നേടുന്നു. തിയെറ്ററുകളിൽ നിന്ന് 110 കോടി രൂപയിലധികം കളക്റ്റ് ചെയ്ത സിനിമ വ്യാഴാഴ്ച നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്തു തുടങ്ങി.

ബോക്സ് ഓഫിസിൽ മികച്ച പ്രകടനമായിരുന്നെങ്കിലും, റിലീസായി ഒരു മാസമാകും മുൻപ് തന്നെ ഒടിടിയിലും എത്തിയിരിക്കുകയാണ് ചിത്രം. പീരിയഡ് ഡ്രാമ ത്രില്ലർ ഴോണറിലുള്ളതാണ് സിനിമ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിൽ ഇതു കാണാനാവും.

തെലുങ്ക് സംവിധായകൻ വെങ്ക് അറ്റ്ലൂരിയാണ് ചിത്രം അണിയിച്ചൊരുക്കിയത്. ദുൽക്കറിന്‍റെ നായികയായി മീനാക്ഷി ചൗധരി എത്തുന്നു.

തെലുങ്കിൽ ദുൽക്കർ നായകനായ സീതാരാമം എന്ന സിനിമയും വലിയ വിജയമായിരുന്നു. എന്നാൽ, വലിയ പ്രതീക്ഷകളോടെ എത്തിയ മലയാള ചിത്രം കിങ് ഓഫ് കൊത്ത പരാജയവുമായി.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്