Entertainment

സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു

യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധായകന്‍. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു.

MV Desk

സൂപ്പർ ഹിറ്റ് ചിത്രം മാമന്നനു ശേഷം നടന്‍ വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു. 'മാരീശന്‍' എന്നാണ് ചിത്രത്തിൻ്റെ പേര്. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സുധീഷ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധായകന്‍. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു.

ഏതാനും നാളുകള്‍ക്ക് മുന്‍പ് വടുവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒരു ഫണ്‍ റോഡ് മൂവി ആയിരിക്കും ഇതെന്നായിരുന്നു വാര്‍ത്ത. എന്നാൽ വേട്ടയും വേട്ടക്കാരനും എന്ന ടാഗ് ലൈന്‍ ചിത്രത്തിന് പ്രതീക്ഷ കൂട്ടുന്നു.

മാമന്നൻ പുറത്തിറങ്ങിയത് മുതൽ തമിഴ്നാട്ടിൽ ഫഹദ് ഫാസിലിന് നിരവധി ആരാധകരാണുള്ളത്. മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രം ആയിരുന്നു മാമന്നന്‍. നായകനേക്കാളും ശ്ലാഘിക്കപ്പെട്ടത് ഫഹദ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമാണെന്നത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.

നീറ്റ് ചോദ്യപേപ്പർ വിറ്റത് 25 ലക്ഷം രൂപയ്ക്ക്!

ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കും; കേരളത്തിൽ ശനിയാഴ്ച മുതൽ മഴ ശക്തമാവും

കേരളത്തിൽ പ്രിയങ്കയ്ക്കും രാഹുലിനുമെതിരേ പോസ്റ്ററുകൾ; പരസ്പരം പഴിച്ച് നേതാക്കൾ!

കടുത്ത നടപടി: സ്വർണത്തിനു തീരുവ കൂട്ടി, വില കുതിക്കും

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്