ഫഹദ്- വടിവേലു

 
Entertainment

ഫഹദ്- വടിവേലു ചിത്രം ഒടിടിയിലേക്ക്

തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാം

Aswin AM

വി. കൃഷ്ണമൂർത്തിയുടെ തിരക്കഥയിൽ സുധീഷ് ശങ്കർ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രം 'മാരീസൻ' ഒടിടിയിലേക്ക്. ഓഗസ്റ്റ് 22 നാണ് ചിത്രം ഒടിടിയിലെത്തുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാം.

ഫഹദ് ഫാസിൽ, വടിവേലു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. മാമന്നൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയായിരുന്നു ആരാധകർ കാത്തിരുന്നത്. എന്നാൽ തിയെറ്ററിൽ വലിയ നേട്ടം കൈവരിക്കാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഒടിടിയിലെത്തുന്നതോടെ മികച്ച പ്രതികരണങ്ങൾ ചിത്രത്തിന് ലഭിച്ചേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം