.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Entertainment

സുരേഷ് ഗോപി - ബിജു മേനോൻ ചിത്രം ഗരുഡൻ റിലീസ് നവംബർ മൂന്നിന്

സമീപകാലത്ത് നടന്ന ചില സംഭവങ്ങളെ ചിത്രം ചോദ്യം ചെയ്യുന്നുണ്ടോ എന്ന ചർച്ചയും പ്രേക്ഷകർക്കിടയിൽ ഉയരുന്നു

നീതിയുടെ ചിറകായ് "ഗരുഡൻ" പറന്നിറങ്ങും നവംബർ മൂന്നിന്. നീതി നിഷേധിച്ചവന്‍റെയും നീതി നടപ്പാക്കുന്നവന്‍റെയും പോരാട്ട ചിത്രമായിരിക്കും ഗരുഡൻ. സുരേഷ് ഗോപിയും ബിജുമേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അഭിരാമിയാണ് നായിക.

സാമൂഹ്യപ്രാധാന്യമുള്ള വിഷയമായിരിക്കും ചിത്രം കൈകാര്യം ചെയ്യുന്നത് എന്ന സൂചനയും ഉണ്ട്. സമീപകാലത്ത് നടന്ന ചില സംഭവങ്ങളെ ചിത്രം ചോദ്യം ചെയ്യുന്നുണ്ടോ എന്ന ചർച്ചയും പ്രേക്ഷകർക്കിടയിൽ ഉയരുന്നു.

ചിത്രം മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നു. അരുൺ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്നു.

നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ചിത്രത്തിൽ കേരള ആംഡ് പോലീസിന്‍റെ കമാന്‍റന്‍റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജു മേനോൻ ചെയ്യുന്നത്.

ഫാമിലി ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന "ഗരുഡൻ" കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. വൻ താരനിരയും വലിയ മുതൽ മുടക്കമുള്ള ചിത്രത്തിൽ സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ,സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. കഥ ജിനേഷ് എം. ജെയ്ക്സ് ബിജോയ് സംഗീതം ഒരുക്കുന്നു.

എഡിറ്റർ ശ്രീജിത്ത് സാരംഗ്. ചിത്രത്തിന്‍റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ , ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. മേക്കപ്പ് റോണക്സ് സേവ്യർ, ആർട്ട്‌ സുനിൽ കെ. ജോർജ്. കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പി ആർ ഓ മഞ്ജു ഗോപിനാഥ്.

മാർക്കറ്റിംഗ് കൺസൾട്ടന്‍റ് ബിനു ബ്രിങ് ഫോർത്ത്.ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ. സ്റ്റിൽസ് ശാലു പേയാട്. ഡിസൈൻസ് ആന്‍റണി സ്റ്റീഫൻ.

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

നിയമസഭാ തെരഞ്ഞെടുപ്പ്; 4 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ‍്യാപിക്കാതെ എൽഡിഎഫ്

ഇറാൻ തകർന്നു; യുദ്ധം വേഗം അവസാനിപ്പിക്കുമെന്ന് ഇസ്രയേൽ പ്രസിഡന്‍റ്

സ്വർണ വിലയിൽ വീണ്ടും ഉണർവ്; പവന് 1,10,680 രൂപയായി

10,000 രൂപ അക്കൗണ്ടിൽ നിന്ന് പോയി, എടിഎമ്മിൽ നിന്ന് കിട്ടിയില്ല; 9 വർഷത്തെ പോരാട്ടം, 3.28 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി