ബിന്നി കൃഷ്ണകുമാർ

 
Entertainment

20 വർഷമായി കണ്ണ് കഴുകാറില്ല! സൗന്ദര്യരഹസ്യം വെളിപ്പെടുത്തി ഗായിക ബിന്നി കൃഷ്ണകുമാർ; കാരണം കേട്ട് അമ്പരന്ന് ആരാധകർ

മകൾ ശിവാംഗിക്കൊപ്പമുള്ള പുതിയ അഭിമുഖത്തിലാണ് തന്‍റെ സൗന്ദര്യപരിപാലനത്തെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങൾ ബിന്നി പങ്കുവച്ചത്

Sarath Nath MS

20 വർഷമായി താൻ കണ്ണ് കഴുകാറില്ലെന്ന വെളിപ്പെടുത്തലുമായി ചലച്ചിത്ര പിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമായ ബിന്നി കൃഷ്ണകുമാർ. മകൾ ശിവാംഗിക്കൊപ്പമുള്ള പുതിയ അഭിമുഖത്തിലാണ് തന്‍റെ സൗന്ദര്യപരിപാലനത്തെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങൾ ബിന്നി പങ്കുവച്ചത്.

സൗന്ദര്യത്തിന്‍റെ രഹസ്യം എന്താണെന്ന അവതാരകയുടെ ചോദ്യത്തിനാണ് ബിന്നി അപ്രതീക്ഷിത മറുപടി നൽകിയത്. "20 വർഷമായി ഞാൻ കണ്ണ് കഴുകിയിട്ടില്ല" എന്നായിരുന്നു താരത്തിന്‍റെ മറുപടി. രാത്രി ഉറങ്ങാൻ പോകുമ്പോഴും കണ്ണിലെ ഐലൈനറും കൺമഷിയുമെല്ലാം അതേപടി കാണുമെന്നും ബിന്നി പറഞ്ഞു. കൺമഷി മാഞ്ഞുപോയാൽ അതിന് മുകളിലൂടെ വീണ്ടും എഴുതുകയാണ് പതിവെന്നും താരം വ്യക്തമാക്കി.

ചെറുപ്പം മുതലേ കണ്ണെഴുതുന്നത് തന്‍റെ ശീലമാണെന്നും ബിന്നി പറയുന്നു. മൂന്ന് വയസ് മുതൽ കണ്ണ് വലിയ രീതിയിൽ എഴുതാറുണ്ടായിരുന്നു. കണ്ണെഴുതാതെ താൻ എവിടെയും പോകാറില്ലെന്നും, കണ്ണെഴുതാത്ത രൂപത്തിൽ തന്നെ കാണുന്നത് തനിക്ക് ഇഷ്ടമല്ലെന്നും താരം പറഞ്ഞു. ലിപ്സ്റ്റിക്കും കണ്ണെഴുത്തും തനിക്ക് നിർബന്ധമാണെന്നും ബിന്നി കൂട്ടിച്ചേർത്തു.

സ്കിൻ കെയറിന്‍റെ കാര്യത്തിലും തനിക്ക് പ്രത്യേക രീതികളൊന്നുമില്ലെന്നാണ് ബിന്നിയുടെ വെളിപ്പെടുത്തൽ. നേരത്തെ ഒരു പാട്ടിയമ്മ തയ്യാറാക്കുന്ന പ്രത്യേക നെയ്യ് മുഖത്ത് പുരട്ടാറുണ്ടായിരുന്നു. ഏകദേശം ആറ് മാസത്തോളം അത് ഉപയോഗിച്ചെങ്കിലും ഇപ്പോൾ അത് ലഭ്യമല്ലെന്നും താരം പറഞ്ഞു. പലതവണ കഴുകിയെടുത്ത നെയ്യായിരുന്നു അതെന്നും ബിന്നി വ്യക്തമാക്കി.

രജനീകാന്ത് നായകനായ ‘ചന്ദ്രമുഖി’യിലെ വിദ്യാസാഗർ സംഗീതം നൽകിയ ‘രാ രാ സരസക്കു രാ രാ’ എന്ന ഗാനത്തിലൂടെയാണ് ബിന്നി കൃഷ്ണകുമാർ ശ്രദ്ധ നേടിയത്. പിന്നീട് നിരവധി സിനിമകൾക്കായി പിന്നണി ഗായികയായി പ്രവർത്തിച്ചു.

സൈനിക താവളത്തിൽ വൻ കവർച്ച; എകെ 203 അടക്കം 12 തോക്കുകളും വെടിയുണ്ടകളും മോഷണം പോയി

പുസ്തകം കൊണ്ടുവരാൻ മറന്നതിന് അധ്യാപിക വെയിലത്ത് നിർത്തിയ 10 വയസുകാരി മരിച്ചു

സിജെപി മാർച്ച്; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത് കുമാറിന് വർ‌ക്കല പൊലീസ് സ്റ്റേഷന്‍റെ മേൽനോട്ട ചുമതല

സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ദത്തെടുത്തു