ഹണി റോസ്  
Entertainment

ഹണി റോസ് ഇനി സിനിമാ നിർമാണത്തിലേക്ക്

എച്ച് ആർ വി( ഹ‍ണി റോസ് വർഗീസ്) എന്ന പുതിയ നിർമാണ കമ്പനിയുടെ പേര് ജന്മദിനത്തിലാണ് താരം സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്.

നടി ഹണി റോസ് നിർമാണത്തിലേക്ക്. എച്ച് ആർ വി( ഹ‍ണി റോസ് വർഗീസ്) എന്ന പുതിയ നിർമാണ കമ്പനിയുടെ പേര് ജന്മദിനത്തിലാണ് താരം സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്. മികച്ച പ്രതിഭകൾക്ക് അവസരം നൽകുക, നമ്മുടെ സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടു പോകുക എന്നിവയാണ് ലക്ഷ്യം പുതിയ പ്രൊഡക്ഷൻസിലൂടെ ആഗ്രഹവും പ്രതീക്ഷയും നടന്നുവെന്നാണ് കരുതുന്നതെന്നും താരം പറഞ്ഞു. 20 വർഷമായി ഈ ഇൻഡസ്ട്രിയിൽ തുടരാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായികരുതുകയാണ്.

എന്‍റെ ചെറുപ്പം , ജീവിതം, പഠനം , സൗഹൃദങ്ങൾ തുടങ്ങി എല്ലാറ്റിലും സിനിമ വലുതും അതി മനോഹരവുമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇൻഡസ്ട്രിയിൽ വലിയൊരു പങ്ക് വഹിക്കേണ്ടത് എന്‍റെ കടമയും വിധിയും ആണെന്ന് വിശ്വസിക്കുന്നുവെന്നും ഹണി റോസ് കുറിച്ചു.

റേച്ചൽ എന്ന ചിത്രമാണ് ഹണിറോസിന്‍റേതായി റിലീസിനൊരുങ്ങുന്നത്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.

കൂടൽമാണിക്യം കഴകം: അനുരാഗും അമ്മയും പ്രതികരിക്കുന്നു | Video

കർശന നടപടി സ്വീകരിക്കണം; നേതാക്കൾക്കെതിരായ സൈബർ ആക്രമണത്തിൽ കെപിസിസി

ലൈംഗികാതിക്രമ കേസിൽ നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

സ്ഥാപനത്തിനെതിരേ അപകീർത്തികരമോ വ്യാജമോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി; ഐഐടി

സാലി സാംസൺ ക‍്യാപ്റ്റൻ; ഒമാൻ പര‍്യടനത്തിനുള്ള ടീമായി