അൻസിബ ഹസൻ

 
Entertainment

"ഇനി മത്സരിക്കാനില്ല, വഴിമാറുന്നു"; മാറ്റം അനിവാര്യമെന്ന് അൻസിബ ഹസൻ

സമൂഹമാധ്യങ്ങളിലൂടെയാണ് താരം കുറിപ്പ് പങ്കു വച്ചിരിക്കുന്നത്.

Entertainment Desk

മ്മ ജനറൽ ബോഡി രാജി വച്ചതിനു പിന്നാലെ ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് നടി അൻസിബ ഹസൻ. സമൂഹമാധ്യങ്ങളിലൂടെയാണ് താരം കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. സ്നേഹത്തിന് നന്ദി, പുതിയ തുടക്കങ്ങൾക്കായി വഴിമാറുന്നു, മാറ്റം അനിവാര്യമാണ്, അത് കരുത്തുള്ള യുവതലമുറയിൽ നിന്നാകട്ടെ എന്നാണ് അൻസിബ കുറിച്ചിരിക്കുന്നത്.

അമ്മ കമ്മിറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വയ്ക്കുകയും ടിനി ടോം ലക്ഷ്മിപ്രിയ എന്നിവർക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിനു പിന്നീടാണ് അമ്മയിലെ പ്രശ്നങ്ങൾ പരസ്യമായത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം.

പ്രിയപ്പെട്ടവരേ, എന്‍റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണമായിരിക്കും. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്‍റെ ഏറ്റവും വലിയ പുരസ്കാരം.

അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനമാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും കരുണയും ആർജവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നു വരട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ ഒഴിവാക്കി

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; 22 കോടിയിലധികം രൂപ സർക്കാരിന് നഷ്ടമുണ്ടായെന്ന് മുഖ‍്യമന്ത്രി

പരുക്ക് വില്ലനായി; ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റിൽ ബാബർ അസം കളിക്കില്ല

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ