ഇല്ലിക്കൽ റിവഞ്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

 
Entertainment

'ഇല്ലിക്കൽ റിവഞ്ച്' ഫസ്റ്റ് ലുക്ക് എത്തി

വയനാട്, ഊട്ടി, മൈസൂർ ലൊക്കേഷനുകളിലായി ചിത്രീകരിക്കുന്ന കോളേജ് ത്രില്ലർ പ്രണയചിത്രമാണ് ഇല്ലിക്കൽ റിവഞ്ച്

Entertainment Desk

എടി സിനിമാസിന്‍റെ ബാനറിൽ ഗോകുലം തുളസീധരൻ നിർമിച്ച് സത്യദാസ് കാഞ്ഞിരംകുളം രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന 'ഇല്ലിക്കൽ റിവഞ്ച്' എന്ന സിനിമയുടെ ആദ്യ പോസ്റ്റർ, സുൽത്താൻബത്തേരി താളൂർ അൾട്ടി ബോസ് സ്റ്റുഡിയോയിൽ പ്രകാശിതമായി.

കോളെജ് പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന പ്രണയകഥയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും കോമഡിയും ആക്ഷനും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രമാണ് ഇല്ലിക്കൽ റിവഞ്ച്.

ഇല്ലിക്കൽ റിവഞ്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

ഉടൻ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളോടൊപ്പം മലയാളത്തിലെ പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. വയനാട്, ഊട്ടി, മൈസൂർ എന്നിവിടങ്ങളാണ് ലൊക്കേഷൻ.

എഡിറ്റിംഗ്, ഛായാഗ്രഹണം - വിവേക് വിൻസന്‍റ്, സംഗീതം - ഗോപൻ സാഗരി, ഗാനരചന - രാജേഷ് അറപ്പുര, വിനോദ്, അജിത് ഊരൂട്ടമ്പലം, ഗീതാ ഭാസ്‌കർ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ - മധു പി. നായർ, പ്രൊഡക്ഷൻ കൺട്രോളർ - അനീഷ് ചീരാൽ, കല - രാകേഷ് ചെറുവടി, ചമയം - സ്റ്റെഫി രൂപേഷ്, ഡിസൈൻസ് - അനിൽ ചുണ്ടേൽ, പിആർഒ - അജയ് തുണ്ടത്തിൽ.

മോസ്കോയിൽ ഇറങ്ങി യുഎസ് സൈനിക വിമാനം; അറിവില്ലെന്ന് റഷ്യ

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു|Video

ഗുജറാത്തിലെ മത്സ‍്യച്ചന്തയ്ക്ക് മോദിയുടെ പേര്; എതിർപ്പുമായി വ‍്യാപാരികൾ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷവും റീൽസ് ചിത്രീകരണവും; 7 പൊലീസുകാർക്കെതിരേ നടപടി

ഡൽഹിയിൽ എച്ച്1എൻ1 വ്യാപകമാകുന്നു; റിപ്പോർട്ട് ചെയ്തത് 2300ലധികം കേസുകൾ