ഇന്ദ്രൻസിനു നായികയായി മധുബാല
ഇന്ദ്രൻസും മധുബാലയും നായികാനായകൻമാരായി അഭിനയിക്കുന്ന ചിത്രം ചിന്ന ചിന്ന ആസൈ. റോജയിലെ ചിന്ന ചിന്ന ആസൈ എന്ന എ.ആർ. റഹ്മാന്‍റെ അതിപ്രശസ്തമായ ഗാനരംഗത്തിലൂടെ ഇന്ത്യയൊട്ടാകെ പ്രസിദ്ധയായ നടിയാണ് മധുബാല.
ഇന്ദ്രൻസ് തന്നെയാണ് പുതിയ ചിത്രത്തിന്‍റെ വിവരം തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. വർഷ വാസുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായും വാരാണസിയിലാണ് ചിത്രീകരിക്കുന്നത്.