'കുറ്റം തവിർ'; 24ന് കേരളത്തിലെ തിയേറ്ററുകളിലേക്ക്

 
Entertainment

'കുറ്റം തവിർ'; 24ന് കേരളത്തിലെ തിയേറ്ററുകളിലേക്ക്

ശ്രീസായി സൈന്തവി ക്രിയേഷൻസിന്‍റെ ബാനറിൽ പി.പാണ്ഡുരംഗനാണ് നിർമിച്ചിരിക്കുന്നത്.

Megha Ramesh Chandran

വിരുമൻ, പടയ് തലൈവൻ, മദ്രാസി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഋഷി ഋത്വിക്കും, ആരാധ്യ കൃഷ്ണയും ഒന്നിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ 24 മുതൽ കേരളത്തിലെ തിയറ്ററുകളിലേക്ക്. തമിഴിൽ വൻ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രം ഗജേന്ദ്രയാണ് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

ശ്രീസായി സൈന്തവി ക്രിയേഷൻസിന്‍റെ ബാനറിൽ പി.പാണ്ഡുരംഗനാണ് നിർമിച്ചിരിക്കുന്നത്. ഒരു ആശുപത്രിയിലെ ദുരൂഹമായ കൊലപാതകം, അവയവ മോഷണം, മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, രാഷ്ട്രീയക്കാരുടെ അഴിമതി എന്നിവയെ ഒരു മെഡിക്കൽ ക്രൈം ത്രില്ലറിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ ഋഷി ഋത്വിക്, ആരാധ്യ കൃഷ്ണ എന്നിവർക്ക് പുറമെ ശരവണൻ, സായ് ദീന, കാമരാജ്, സെൻട്രയൻ, ആനന്ദ് ബാബു, വിനോദിനി വൈദ്യനാഥൻ, സായ് സൈന്തവി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സൻഹാ സ്റ്റുഡിയോ റിലീസാണ് കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

എസ്ഐആർ നടപടി വീണ്ടും നീട്ടണമെന്ന് കേരളം; തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദം നൽകാൻ സുപ്രീംകോടതി നിർദേശം

'No logic only madness, പിണറായി സർക്കാർ'; മുഖ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി സന്ദീപ് വാര‍്യർ

കലാപമുണ്ടാക്കുന്ന തരത്തിൽ പ്രചാരണം; ലീഗ് നേതാവിനെതിരേ കേസ്

പി. ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയർ

വാളയാർ ചെക്പോസ്റ്റിൽ എട്ടുകോടിയോളം രൂപയുടെ സ്വർണവുമായി 2 മുംബൈ സ്വദേശികൾ പിടിയിൽ