ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള; സെൻസർ ബോർഡിനെതിരായ ഹർജി ഹൈക്കോടതിയിൽ
file image
കൊച്ചി: വിവാദങ്ങൾക്കിടെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ നിർമാതാക്കളുടെ ഹർജി ബുധനാഴ്ച ഹൈക്കോടതിയിൽ. പേരുമാറ്റം നിർദേശിച്ചതിന്‍റെ കാരണം സെൻസർ ബോർഡ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. ജസ്റ്റിസ് എൻ. നഗരേഷിന്‍റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
നിലവിൽ പേരുമാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നുമാണ് സിനിമാ പ്രവർത്തകർ അറിയിച്ചു. അതേസമയം വ്യാഴാഴ്ച മുംബൈയിൽ ചേരുന്ന റിവ്യൂ കമ്മിറ്റി വീണ്ടും ചിത്രം കാണും.