ജാൻവി കപൂർ

 
Entertainment

സാരിക്കൊപ്പം ദുപ്പട്ട അണിഞ്ഞ് ജാൻവി കപൂർ, കൈയടിച്ച് ഫാഷൻ ലോകം

ഐസ് ബ്ലൂ നിറത്തിലുള്ള ഷിഫോൺ സാരിയാണ് താരം തെരഞ്ഞെടുത്തത്

Manju Soman

ബോളിവുഡിലെ ഫാഷൻ ഐക്കനാണ് ജാൻവി കപൂർ. താരത്തിന്‍റെ സാരി ലുക്കുകളെല്ലാം വലിയ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ ഫാഷൻ ലോകത്തിന്‍റെ മനം കവരുന്നത് ജാൻവിയുടെ പുത്തൻ ലുക്കാണ്. സാരിക്കൊപ്പം ദുപ്പട്ട അണിഞ്ഞാണ് ജാൻവി പ്രത്യക്ഷപ്പെട്ടത്.

രാം ചരൺ നായകനായി എത്തുന്ന പുതിയ ചിത്രം പെഡ്ഡിയുടെ ട്രെയിലർ ലോഞ്ചിനാണ് താരം ഫാഷൻ പരീക്ഷണവുമായി എത്തിയത്. ഐസ് ബ്ലൂ നിറത്തിലുള്ള ഷിഫോൺ സാരിയാണ് താരം തെരഞ്ഞെടുത്തത്. ഷോൾഡർലസ് ബ്ലൗസിനൊപ്പമാണ് സാരിയുടുത്തത്. മോണോടോൺ ലുക്കിനൊപ്പം ദുപ്പട്ട കൂടി ആയതോടെ കൂടുതൽ മനോഹരമായി.

എന്തായാലും സോഷ്യൽ മീഡിയയിൽ ആരാധകരുടെ മനം കവരുകയാണ് ജാൻവിയുടെ ലുക്ക്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്‍റെ വ്യാമോഹം; നടപടി ഭരണഘടനയോടുമുള്ള വെല്ലുവിളിയെന്ന് സതീശൻ

ഓണവിപണിയില്‍ നിന്ന് കോടികൾ വിളവെടുത്ത് കുടുംബശ്രീ; 10.07 കോടിയുടെ പൂക്കളും പച്ചക്കറികളും വിറ്റഴിച്ചു

15 വയസിൽ ചരിത്രനേട്ടം; 57 വർഷം പഴക്കമുള്ള ദുലീപ് ട്രോഫി റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശി

ലാപ്ടോപ് ഇനി പുറത്തെടുക്കേണ്ട; സുരക്ഷാ പരിശോധന വേഗത്തിലാക്കാൻ ദുബായ് വിമാനത്താവളം

"അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി ദൗർഭാഗ്യകരം"; കാന്തപുരത്തിനെതിരേ റോജി എം. ജോൺ