Entertainment

ഇറ്റ്‌ഫോക്കില്‍ അതിഥിയായി നടന്‍ ജയറാം

തൃശൂര്‍ : അന്താരാഷ്ട്ര നാടകോത്സവ വേദിയില്‍ അതിഥിയായി നടന്‍ ജയറാമെത്തി. നാടകങ്ങളിലൂടെയാണ് കുട്ടിക്കാലം സമ്പന്നമായിരുന്നതെന്നും മാനവികതയുടെ വീണ്ടെടുപ്പിനാണ് ഇറ്റ്‌ഫോക്ക് ആഹ്വാനം ചെയ്യുന്നതെന്നും ജയറാം പറഞ്ഞു.

ജീവിതത്തില്‍ പല അവസരങ്ങളിലും നല്ല ഗുരുക്കന്‍മാരെ ലഭിക്കാന്‍ തനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. മിമിക്രിയില്‍ ആബേലച്ചനും  സിനിമയില്‍ പത്മരാജനും ഗുരുവായി. ചെണ്ടയില്‍ അരങ്ങേറ്റം കുറിക്കാന്‍ മറ്റ് ഗുരുക്കന്‍മാരുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ ഒരു കൂട്ടത്തിന് മുന്നില്‍ മേളത്തിന്റെ ഭാഗമാകാന്‍ ആത്മവിശ്വാസം പകര്‍ന്നത് ഗുരുനാഥന്‍ മട്ടന്നൂരാണ്. അദ്ദേഹം കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിന് സാക്ഷിയാകാന്‍ സാധിച്ചില്ല. ഇന്ന് ഇറ്റ്‌ഫോക്ക് അതിന് അവസരം ഒരുക്കിയെന്നും താരം പറഞ്ഞു. ഇറ്റ്‌ഫോക്ക് വേദികള്‍ കണ്ട താരം മേളകുലപതിയും ഗുരുനാഥനുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയെ പൊന്നാടയണിയിച്ച് ആദരിച്ചു. 

കൊവിഡ് വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങൾ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നിർമാതാക്കൾ

ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി

എസ്എസ്എൽസി ഫലം മേയ് എട്ടിന്, ഹയർസെക്കണ്ടറി 9 ന്

വരാപ്പുഴയിൽ തീപ്പിടുത്തം; ലേഡീസ് സ്റ്റോർ പൂർണമായി കത്തി നശിച്ചു

''ആളെ ചേർക്കേണ്ടത് ദല്ലാളുമാരെ വെച്ചല്ല'', ശോഭാ സുരേന്ദ്രനെതിരേ ബിജെപിയിൽ പൊട്ടിത്തെറി