Entertainment

കൂമനു ശേഷം ജീത്തു ജോസഫ്-ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ലെവല്‍ ക്രോസിന്റെ' മ്യൂസിക് റൈറ്റ്സ് തിങ്ക് മ്യൂസിക്കിന്

കൂമനു ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി നായകനായ ചിത്രം 'ലെവല്‍ ക്രോസിന്റെ' മ്യൂസിക് റൈറ്റ്സ് വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കി. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് ചിത്രമായ മോഹൻലാല്‍ നായകനായെത്തുന്ന 'റാം'ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയുടെ റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രമാണിത്.

ജീത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് 'ലെവല്‍ ക്രോസ്'.

ആസിഫ് അലി, ഷറഫുദ്ദീൻ, അമലാ പോള്‍ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒരു ത്രില്ലറാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ടുണീഷ്യയില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമായ ലെവല്‍ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. ആസിഫ്, അമല, ഷറഫു കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടിയായിരിക്കും ഇത്. താരനിരയില്‍ മാത്രമല്ല ടെക്നിക്കല്‍ ടീമിലും ഗംഭീരനിര തന്നെയുണ്ട്. വിശാല്‍ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികള്‍ എഴുതിയത് വിനായക് ശശികുമാർ. ഛായാഗ്രഹണം- അപ്പു പ്രഭാകർ.

ജെല്ലിക്കെട്ട്, ചുരുളി, നൻപകല്‍ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫാണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം- ആദം അയൂബ്ബ്, സൗണ്ട് ഡിസൈനർ- ജയദേവ് ചക്കാടത്ത്, കോസ്റ്റ്യൂം- ലിന്റാ ജീത്തു, മേക്കപ്പ്- റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ- പ്രേം നവാസ്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.

ജുഡീഷ്യറിക്കെതിരായ പരാമർശം: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി സുധാകരൻ

അവയവമാഫിയ കേസിൽ സാബിത്തിനെ റിമാൻഡ് ചെയ്തു

മുത്തങ്ങയിൽ പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു

റബർ വില ഉയരുന്നു; കർഷകർക്കു പ്രതീക്ഷ