മമ്മൂട്ടി

 
Entertainment

കളങ്കാവൽ 20 ദിവസം കൊണ്ട് എത്ര നേടി? ബോക്സ് ഓഫിസ് കളക്ഷൻ അറിയാം

ഡിസംബർ 24 വരെയുള്ള ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്

Aswin AM

നവാഗതനായ ജിതിൻ കെ. ജോസിന്‍റെ സംവിധാനത്തിൽ മമ്മൂട്ടി മുഖ‍്യവേഷത്തിൽ അഭിനയിച്ച് അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് 'കളങ്കാവൽ'. പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രം വിജയ കുതിപ്പോടെ മുന്നേറുകയാണ്. എന്നാൽ ഡിസംബർ 24 വരെയുള്ള ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്.

കേരളത്തിൽ നിന്നു മാത്രം 36.2 കോടി രൂപയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 6.85 കോടി രൂപയുമാണ് ചിത്രം നേടിയത്. വിദേശത്ത് നിന്ന് 4.371 മില‍്യൺ ഡോളർ അതായത് 39.55 കോടി ചിത്രത്തിന് നേടാൻ സാധിച്ചു.

ആഗോള ബോക്സ് ഓഫിസിൽ 20 ദിവസം കൊണ്ട് 82.60 കോടി ചിത്രം നേടി. സ്റ്റാൻലി ദാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിക്കു പുറമെ വിനായകൻ, രജീഷ വിജയൻ, ഗായത്രി അരുൺ തുടങ്ങിയവരും ചിത്രത്തിൽ മുഖ‍്യവേഷത്തിലെത്തുന്നു.

"ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു": സിപിഎം

സ്മൃതിയുടെയും ഷഫാലിയുടെയും വെടിക്കെട്ട്, റിച്ച ഘോഷിന്‍റെ ബാറ്റിങ് വിസ്ഫോടനം; നാലാം ടി20യിൽ ശ്രീലങ്ക‍യ്ക്ക് കൂറ്റൻ വിജയലക്ഷ‍്യം

10,000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഇനി സ്മൃതിയും; സാക്ഷിയായി കേരളക്കര

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും

മുഖ‍്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രമണ‍്യനെ വീണ്ടും ചോദ‍്യം ചെയ്യും