Mani Ratnam and Kamal Haasan 
Entertainment

35 വർഷങ്ങൾക്കുശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്നു | Video

"KH234" അണിയറപ്രവർത്തകരെ വെളിപ്പെടുത്തി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ - മണിരത്‌നം കൂട്ടുകെട്ടിലൊരുങ്ങുന്ന 'KH234' എന്ന ചിത്രത്തിന്‍റെ അണിയറപ്രവർത്തകരെ വെളിപ്പെടുത്തി. സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു.

കൾട്ട് ക്ലാസിക് ചിത്രമായ നായകന് ശേഷം കമൽ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രത്തിന്‍റെ താൽക്കാലിക പേരാണ് KH 234. ചിത്രത്തിന്‍റെ അണിയറപ്രവർത്തകരെ പരിചയപ്പെടുത്തുന്ന വീഡിയോ നിർമാതാക്കൾ പുറത്തിറക്കി. രാജ് കമൽ ഫിലിംസ് ഇന്‍റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്‍റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം.

നേരത്തെ മണിരത്‌നത്തിന്‍റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ. ചന്ദ്രനാണ് KH234 ന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫറായി തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. ചിത്രത്തിന്‍റെ പേരിന്‍റെ പ്രഖ്യാപനത്തിനും അഭിനേതാക്കളുടെ വിവരങ്ങൾ അറിയാനും കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി ആർ ഓ: പ്രതീഷ് ശേഖർ.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു