Entertainment

ഉലകനായകനൊപ്പം പത്താന്‍ കാണാനെത്തി എണ്‍പതുകളിലെ നായികമാര്‍: ചിത്രങ്ങള്‍ വൈറല്‍

ശോഭന, സുഹാസിനി, ജയശ്രീ എന്നിവരോടൊപ്പമാണു കമല്‍ഹാസന്‍ പത്താന്‍റെ പ്രത്യേക സ്‌ക്രീനിങ്ങിനായി എത്തിയത്

എണ്‍പതുകളിലെ നായികമാര്‍ക്കൊപ്പം പത്താന്‍ സിനിമ കാണാനെത്തിയ ഉലകനായകന്‍ കമല്‍ഹാസനാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. അഭിനേത്രി ശോഭന, സുഹാസിനി, ജയശ്രീ എന്നിവരോടൊപ്പമാണു കമല്‍ഹാസന്‍ പത്താന്‍റെ പ്രത്യേക സ്‌ക്രീനിങ്ങിനായി എത്തിയത്. എല്ലാവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

നടി ജയശ്രിയാണു ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. സിനിമ തുടങ്ങുന്നതിനു മുമ്പും, ഇടവേള സമയത്തും കമലുമായി ധാരാളം സംസാരിച്ചുവെന്നും, ഓര്‍മകള്‍ പങ്കുവച്ചുവെന്നും ജയശ്രീ കുറിക്കുന്നു. നേരത്തെയും എണ്‍പതുകളിലെ താരങ്ങള്‍ തമ്മിലുള്ള ആത്മബന്ധം വെളിവാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ താരങ്ങളുടെ സംഗമവും സംഘടിപ്പിക്കാറുണ്ട്. 

ചെന്നൈയിലാണു പത്താന്‍റെ പ്രത്യേക പ്രദര്‍ശനം കമല്‍ഹാസനു വേണ്ടി ഒരുക്കിയത്. പത്താന്‍ റെക്കോഡുകള്‍ ഭേദിച്ചു മുന്നേറുമ്പോള്‍ ഷാരൂഖിന് അഭിനന്ദിച്ചു കൊണ്ടു കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു.  

ഏഷ്യ കപ്പ്: കളിക്കാനിറങ്ങാതെ പാക്കിസ്ഥാൻ, പിണക്കം കൈ കൊടുക്കാത്തതിന്

അഹമ്മദാബാദ് വിമാന അപകടം: അന്വേഷണ മേധാവി വ്യോമയാന സെക്രട്ടറിയെ കാണും

ഇസ്രയേല്‍ ആക്രമണം: 1,000ത്തി​ലേറെ പലസ്തീനികള്‍ പലായനം ചെയ്തു

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകളെ വധിച്ചു

കളർ ഫോട്ടോ, വലിയ അക്ഷരങ്ങൾ; ഇവിഎം ബാലറ്റ് പരിഷ്ക്കരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ