രന്യ റാവു

 
Entertainment

ബെൽറ്റിൽ 14 കിലോ ഗ്രാം സ്വർണം ഒളിപ്പിച്ച് കന്നഡ നടി രന്യ റാവു; സ്വർണക്കടത്തു സംഘത്തിലെ കണ്ണിയെന്ന് സംശയം

നടിയുടെ വസതിയിൽ നിന്നും 2.06 കോടി രൂപയുടെ സ്വർണാഭരണങ്ങളും 2.67 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

ബംഗളൂരു: അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച കർണാട നടി രന്യ റാവു അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി കെമ്പ്ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് 12 കോടി രൂപ വില മതിക്കുന്ന സ്വർണവുമായി നടി ഡയറക്റ്ററേറ്റ് ഒഫ് റവന്യു ഇന്‍റലിജൻസിന്‍റെ ( ഡിആർഐ)പിടിയിലായത്. ബെൽറ്റിൽ ഒളിപ്പിച്ച 14 കിലോ ഗ്രാം വരുന്ന സ്വർണക്കട്ടകളാണ് പിടി കൂടിയത്. ഇതു കൂടാതെ 800 ഗ്രാം സ്വർണാഭരണങ്ങളും പിടികൂടിയിട്ടുണ്ട്.

ദുബായിൽ നിന്നും എത്തിയ നടി ഏറെക്കുറേ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് ഡിആർഐ പരിശോധനയിൽ കുടുങ്ങിയത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ നടിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ലാവെല്ലെ റോഡിലെ നടിയുടെ വസതിയിലും അന്വേഷണസംഘം പരിശോധന നടത്തി. ഇവിടെ നിന്നും 2.06 കോടിയുടെ സ്വർണാഭരണങ്ങളും 2.67 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ബംഗളൂരു വിമാനത്താവളം ചുറ്റിപ്പറ്റി പ്രവർത്തിച്ചു വരുന്ന സ്വർണക്കള്ളക്കടത്തു സംഘത്തിന്‍റെ കണ്ണിയാണ് നടിയെന്നാണ് പൊലീസ് സംശയിക്കുന്നത്. മാണിക്യ, പാതകി, വാഗാ തുടങ്ങി നിരവധി കന്നഡ, തമിഴ് സിനിമകളിൽ രന്യ അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ നിരന്തരം വിദേശയാത്ര നടത്തിയ 32കാരിയായ താരത്തെ ഡിഐർഐ നിരീക്ഷിച്ചു വരുകയായിരുന്നു. ഈ വർഷം മാത്രം 10 വിദേശയാത്രകളാണ് രന്യ നടത്തിയത്. വളരം കുറച്ചു സമയം മാത്രം ചെലവഴിച്ചതിനു ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയും സംശയം ജനിപ്പിച്ചു. ഇതേ തുടർന്നാണ് നടിയെ വിശദമായി പരിശോധിച്ചത്. പൂർണ ആത്മവിശ്വാസത്തോടെയാണ് താരം പരിശോധനയോട് സഹകരിച്ചതെന്ന് പൊലീസ് പറയുന്നു. നടി മുൻപ് നടത്തിയ യാത്രകളുടെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കഴിഞ്ഞ 15 ദിവസങ്ങൾക്കിടെ നടത്തിയ നാല് യാത്രകളിലും രന്യ ഇതേ വസ്ത്രവും ബെൽറ്റുമാണ് ധരിച്ചിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കർണാടക ഡിജിപി (പൊലീസ് ഹൗസിങ് കോർപ്പറേഷൻ) കെ. രാമചന്ദ്രന്‍റെ രണ്ടാം ഭാര്യയുടെ ആദ്യവിവാഹത്തിൽ പിറന്ന മകളാണ് രന്യ. ആദ്യ ഭാര്യ മരിച്ചതിനു ശേഷമാണ് രന്യയുടെ അമ്മയെ വിവാഹം കഴിച്ചത്. പബ്ബുകളും മൈക്രോബ്രൂവറികളും ഡിസൈൻ ചെയ്യുന്ന ആർക്കിടെക്റ്റ് ജതിൻ ഹുക്കേരിയാണ് രന്യയുടെ ഭർത്താവ്. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു ശേഷം താരം അച്ഛനുമായി അകൽച്ചയിലായിരുന്നു.

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി