Entertainment

മമ്മൂട്ടി നായകനാകുന്ന കണ്ണൂർ സ്ക്വാഡ്: ചിത്രീകരണം പൂർത്തിയായി

ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണു ചിത്രം

MV Desk

മമ്മൂട്ടി നായക വേഷത്തിലെത്തുന്ന 'കണ്ണൂർ സ്ക്വാഡ്' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് കഥാപാത്രത്തെ യാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മുഹമ്മദ് ഷാഫിയുടേതാണ് കഥ. മുഹമ്മദ് ഷാഫിയും, നടൻ റോണി ഡേവിഡ് രാജുമാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണു ചിത്രം.

മമ്മൂട്ടി കമ്പനിയുടെ ബാനറിലാണു ചിത്രം നിർമിക്കുന്നത്. റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്. ദുൽക്കർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് കണ്ണൂർ സ്ക്വാഡിന്‍റെ കേരളത്തിലെ വിതരണക്കാർ.

"ഇതാണ് യഥാർഥ കേരളാ സ്റ്റോറി"; തട്ടിപ്പല്ല യാഥാർഥ്യമെന്ന് മുഖ്യമന്ത്രി

വ‍്യാജ ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം മുംബൈയിലിറക്കി

"മുഖ‍്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്"; വിവാദ പ്രസ്താവനയുമായി പി.എം.എ. സലാം

കേരളത്തിനെതിരേ കരുൺ നായർക്ക് സെഞ്ചുറി; കർണാടക മികച്ച സ്കോറിലേക്ക്

കളിക്കളത്തിന് വിട, ബൊപ്പണ്ണ വിരമിച്ചു; പ്രഖ്യാപനം 45ാം വയസിൽ