ചിത്രത്തിൽ നിന്ന്

 
Entertainment

സൂര‍്യയുടെ തിരിച്ചുവരവ്; ബോക്സ് ഓഫിസിൽ പണം വാരി കറുപ്പ്

മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്

Aswin AM

ആർ.ജെ. ബാലാജിയുടെ സംവിധാനത്തിൽ സൂര‍്യ കേന്ദ്ര കഥാപാത്രമായി കഴിഞ്ഞ ദിവസം തിയെറ്ററിലെത്തിയ ചിത്രമാണ് കറുപ്പ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് ചിത്രം 100 കോടി നേടിയെന്നാണ് റിപ്പോർ‌ട്ടുകൾ.

പ്രമുഖ ട്രാക്കർമാരായ സാക്നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം ചിത്രം റിലീസ് ചെയ്ത് മൂന്നാം ദിനം 28.35 കോടി രൂപ കളക്ഷൻ നേടി. ഇന്ത‍്യയിൽ നിന്നു മാത്രമായി 78 കോടിയാണ് നേടിയത്. തിയെറ്റർ റിലീസ് ദിനത്തിൽ തന്നെ തമിഴ്നാട്ടിൽ നിന്നു മാത്രമായി 13.1 കോടി രൂപ ചിത്രം നേടിയിരുന്നു. ഏറെ നാളായി ബോക്സ് ഓഫിസ് ഹിറ്റുകളില്ലാതിരുന്ന സൂര‍്യയുടെ വമ്പൻ തിരിച്ചുവരവാണ് ഇതെന്നാണ് ആരാധകർ പറയുന്നത്.

മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളില്ലാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാനാവില്ല, പുതിയ നിബന്ധനയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

കള്ളാടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം, നിർമാണ കമ്പനി തന്നെ നഷ്ടപരിഹാരം നൽകുമെന്ന് ടി. സിദ്ദിഖ്

ഇനിയില്ല സംഗീതമാധുര്യം, അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട

നെഹ്റു ട്രോഫി വള്ളം കളി; സമ്മാനതുക വർധിപ്പിച്ചു, ഒന്നാം സമ്മാനം 25 ലക്ഷം

ആറു മാസമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി, അച്ഛന്‍റെ പരാതിയിൽ ഡോക്‌ടർക്കെതിരേ കേസ്