Entertainment

കൗതുകം നിറച്ച് കാതലിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്ററും

പേര് പ്രഖ്യാപിച്ചതു മുതൽ പ്രേക്ഷകർ ഓരോ അപ്ഡേറ്റിനായും വേണ്ടി കാത്തിരിക്കുന്ന ചിത്രമാണ് ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന കാതൽ ദി കോർ. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ നായികയാകാൻ, വർഷങ്ങളുടെ ഇടവേള കഴിഞ്ഞു മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തമിഴ് താരറാണി ജ്യോതിക ഈ ചിത്രത്തിലൂടെ.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ റിട്രോ ലുക്കിൽ പരമ്പരാഗത കപ്പിൾ ഫോട്ടോയാണ് വന്നതെങ്കിൽ, സെക്കൻഡ് ലുക്കിൽ ഗൗരവത്തിലുള്ള ദമ്പതികളെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

കാതലിന്‍റെ പ്രമേയം തന്നെ ഏറെ ആകർഷിച്ച ഒന്നാണെന്നു നേരത്തെ തെന്നിന്ത്യൻ സൂപ്പർ താരവും ജ്യോതികയുടെ ഭർത്താവുമായ സൂര്യ പറഞ്ഞിരുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന കാതൽ ദി കോർ, ദുൽക്കർ സൽമാന്‍റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസ്സാണ് ഛായാഗ്രാഹകൻ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ. ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ജോർജാണ്. മമ്മൂട്ടി കമ്പനിയുടെ റോഷാക്കും നൻപകൻ നേരത്തു മയക്കവും ഏറെ ശ്രദ്ധേയമായ സിനിമകളായിരുന്നു.

നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ.

കാതലിന്‍റെ മറ്റ് അണിയറപ്രവർത്തകർ - എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, അനൂപ്, പബ്ലിസിറ്റി ഡിസൈനർ: ആന്‍റണി സ്റ്റീഫൻ, പി.ആർ.ഒ: പ്രതീഷ് ശേഖർ.

201 റൺസ് വിജയലക്ഷ്യം 16 ഓവറിൽ മറികടന്ന് ആർസിബി

സിപിഐക്കും അതൃപ്തി മുന്നണിയിൽ ഒറ്റപ്പെട്ട് കൺവീനർ

മുന്നൊരുക്കങ്ങളായില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം അനിശ്ചിതത്വത്തിൽ

18.5 അടി ഉയരത്തിൽ ആദിപരാശക്തി; പൗർണമിക്കാവിലേക്ക് ജയ്പുരിൽ നിന്ന് വിഗ്രഹം

സുരേഷ് ഗോപി ജയിക്കില്ല, എൻഡിഎ കൂടുതൽ വോട്ടു നേടും: വെള്ളാപ്പള്ളി നടേശൻ