സുനൈനയും ഖാലിദ് അൽ അമേരിയും

 
Entertainment

പരസ്പരം അൺഫോളോ ചെയ്തു, ഒന്നിച്ചുള്ള ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; സുനൈനയും ഖാലിദ് അൽ അമേരിയും വേർപിരിഞ്ഞു?

കൊച്ചിയിൽ ഖാലിദിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് സുനൈന നൽകിയ സർപ്രൈസ് പാർട്ടിയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് ഇരുവരും പ്രണയം പരസ്യമാക്കിയത്

Manju Soman

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയും തെന്നിന്ത്യൻ താരം സുനൈനയും പ്രണയത്തിലാണ് എന്ന വാർത്ത വലിയ ചർച്ചയായിരുന്നു. സോഷ്യൽ മീഡിയയെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് ഇവർ വേർപിരിഞ്ഞെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാമിൽ ഇവർ പരസ്പരം അൺഫോളോ ചെയ്തിരിക്കുകയാണ്. കൂടാതെ ഒന്നിച്ചുള്ള ചിത്രങ്ങളും ഇവർ നീക്കം ചെയ്തിട്ടുണ്ട്.

പ്രമുഖ ചർച്ചാ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിലാണ് ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നത്. ഖാലിദ് സുനൈനയെ അൺഫോളോ ചെയ്തെന്നും ഇരുവരും വേർപിരിഞ്ഞെന്നും പറഞ്ഞ് ഒരു റെഡ്ഡിറ്റ് യൂസറാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ സുനൈനയുടെ ചിത്രങ്ങൾക്ക് താഴെ ഖാലിദിന്‍റെ കമന്‍റുകൾ കാണുന്നില്ലെന്നും ഒരാൾ കണ്ടെത്തി. സാധാരണ സുനൈനയുടെ പോസ്റ്റുകൾക്കെല്ലാം ഖാലിദിന്‍റെ കമന്‍റുണ്ടാകുമായിരുന്നു.

ഖാലിദും സുനൈനയും ഏറെ നാളായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2024 ജൂണിൽ ഇരുവരും മോതിരം മാറിയതിന്‍റെ ചിത്രങ്ങൾ പങ്കുവച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. കഴിഞ്ഞ ഡിസംബറിൽ കൊച്ചിയിൽ ഖാലിദിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് സുനൈന നൽകിയ സർപ്രൈസ് പാർട്ടിയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് ഇരുവരും പ്രണയം പരസ്യമാക്കിയത്. പരസ്പരം കൈകോർത്ത് പിടിച്ചുകൊണ്ടുള്ള മിറർ സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വേർപിരിയൽ വാർത്തയോട് ഖാലിദോ സുനൈനയോ പ്രതികരിച്ചിട്ടില്ല.

ജഡ്ഡുവിന് തിരിച്ചുവരവ്, അരങ്ങേറ്റം കുറിക്കാൻ 'ബാരമുള്ള എക്‌സ്പ്രസ്'; വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത‍്യൻ ടീമായി

ഏകദിന ടീമിലില്ലാത്ത ഋഷഭ് പന്ത് റെസ്റ്റ് ഓഫ് ഇന്ത‍്യയുടെ ക‍്യാപ്റ്റൻ; ഇറാനി കപ്പിനുള്ള ടീമിനെ പ്രഖ‍്യാപിച്ചു

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു