കിച്ചു, രേണു, കൊല്ലം സുധി

 

file image

Entertainment

"ഇനി അവനല്ലേ എനിക്കുള്ളൂ, അവനെ നഷ്ടപ്പെടുമോയെന്ന് പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നത്"; കിച്ചു സുധി

തന്നെ ആരും തെറ്റിദ്ധരിപ്പിച്ച് വീഡിയോ ചെയ്യിപ്പിച്ചതല്ലെന്ന് കിച്ചു പറയുന്നു

Namitha Mohanan

അടുത്തിടെ ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു കൊല്ലം സുധിയുടെ മകൻ കിച്ചുവിന്‍റെ വെളിപ്പെടുത്തൽ. തന്‍റെ ജീവിതത്തിലെ ദുഃഖങ്ങളെക്കുറിച്ചും സന്തോഷങ്ങളും കിച്ചു വീഡിയോയിലൂടെ ഷെയർ ചെയ്യുന്നുണ്ട്. മാത്രമല്ല, തന്‍റെ മൂന്നാമത്തേയും ഇപ്പോഴത്തെയും അമ്മയായ രേണു സുധിയെക്കുറിച്ചും കിച്ചു വീഡിയോയിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. രേണു കിച്ചുവിനോട് അവഗണന കാട്ടിയെന്ന വെളിപ്പെടുത്തലിനു പിന്നാലെ നിരവധി പേരാണ് കിച്ചുവിനെ പിന്തുണച്ചും രേണുവിനെ വിമർശിച്ചും രംഗത്തെത്തിയത്.

ഇപ്പോഴിതാ വീണ്ടും പ്രതികരണവുമായി കിച്ചു എത്തിയിരിക്കുകയാണ്. തന്നെ ആരും തെറ്റിദ്ധരിപ്പിച്ച് വീഡിയോ ചെയ്യിപ്പിച്ചതല്ലെന്നും പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്നും കിച്ചു പറയുന്നു. കഴിഞ്ഞ ദിവസത്തെ ലൈവ് വീഡിയോയിൽ കമന്‍റായിട്ടായിരുന്നു കിച്ചു ഇക്കാര്യം കുറിച്ചത്.

"എന്നെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടല്ല ഞാന്‍ വീഡിയോ ഇട്ടേ. ഇനി റിതപ്പനെ ഒക്കെ കാണാന്‍ പറ്റുവോ എന്ന് പോലും എനിക്ക് അറിയില്ല. ഇങ്ങനെ കുറച്ച് കാര്യങ്ങള്‍ ഒക്കെ പേടിച്ചാണ് ഒന്നും പറയാതെ ഇരുന്നത്. എന്തായാലും നോക്കാം. എല്ലാവരുടേയും സപ്പോര്‍ട്ട് കാണുമെന്ന് പ്രതീക്ഷിക്കുന്നു", എന്നായിരുന്നു കിച്ചു കമന്‍റ് സെക്ഷനിൽ കുറിച്ചത്.

ഇതിന്‍റെ സ്ക്രീൻഷോട്ട് അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് കിച്ചുവിന് പിന്തുണയുമായി എത്തുന്നത്. "അവനിനി രക്തബന്ധമായി ആ റിതപ്പൻ മാത്രമല്ലേ ഉള്ളൂ, അതാവും അവന്‍റെ വിഷമം", "വിവരവും ബോധവും ഉള്ള എല്ലാ മനുഷ്യരുടെയും സപ്പോർട്ട് കിച്ചുവിന് ഉണ്ടാകും" തുടങ്ങി നിരവധി കമന്‍റുകളാണ് എത്തുന്നത്.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

തിരുവനന്തപുരത്ത് മൂന്ന് സീബ്രകളെത്തി; വൻ വരവേൽപ്പ്

ദീർഘദൂരയാത്രക്കാർക്കായി ലക്ഷ്വറി ബസുമായി കെഎസ്ആർടിസി

മാസപ്പടിക്കേസ്: വീണയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കും

ദേശീയപാതയുടെ ഇരുവശത്തെയും കെട്ടിട നിർമാണം; അപ്പീൽ നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി