കിഷ്കിന്ധാ കാണ്ഡം ഒടിടി റിലീസിന് 
Entertainment

കിഷ്കിന്ധാ കാണ്ഡം ഒടിടിയിൽ; ഔദ്യോഗിക തീയതി എത്തി

നേരത്തെ എത്തിയ അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍ ചിത്രം ഡിസംബറില്‍ എത്തുമെന്നായിരുന്നു

Ardra Gopakumar

പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ സിനിമ, കിഷ്കിന്ധാ കാണ്ഡം ഒടിടിയിൽ എത്തുന്നു. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് നേരത്തെ എത്തിയ അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍ ചിത്രം ഡിസംബറില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതിനേക്കാള്‍ മുന്‍പേ, നവംബര്‍ 19 ആണ് സ്ട്രീമിംഗ് തീയതി. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തും. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. പ്ലാറ്റ്ഫോം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

50 കോടി ക്ലബ്ബിൽ കടന്ന ആദ്യ ആസിഫ് അലി ചിത്രം തിരക്കഥയുടെ കെട്ടുറപ്പുകൊണ്ടാണ് സീരിയസ് പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുന്നത്. ആസിഫ് അലിയെ കൂടാതെ വിജയരാഘവൻ അടക്കമുള്ളവരുടെ ഗംഭീര പ്രകടനവും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ദിൽജിത്ത് അ‍യ്യത്താൻ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയതും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും ബാഹുൽ രമേശ്.

തെലങ്കാനയിൽ ചരക്കു ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; 20 പേർ മരിച്ചു, 18 പേർക്ക് പരുക്ക്

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല