ഓമിയെ കൊഞ്ചിച്ച് മോദി

 
Entertainment

ഓമിയെ കൊഞ്ചിച്ച് മോദി; കൃഷ്ണകുമാർ കുടുംബസമേതം പ്രധാനമന്ത്രിയെ സന്ദർശിച്ചു, ചിത്രങ്ങൾ വൈറൽ

മോദിജിയെ കാണാൻ സാധിച്ചതിൽ പുണ്യമായി കരുതുന്നുവെന്ന് കൃഷ്ണകുമാർ

Jisha P.O.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് നടൻ കൃഷ്ണകുമാറും കുടുംബവും. മോദിജിയെ കാണാൻ സാധിച്ചതിൽ പുണ്യമായി കരുതുന്നുവെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണകുമാർ വ്യക്തമാക്കി. കൃഷ്ണകുമാറിന്‍റെ മകൾ ദിയയുടെ മകൻ ഓമിയെ താലോലിക്കുന്ന ചിത്രവും പോസ്റ്റിൽ പങ്കിട്ടിട്ടുണ്ട്.

ദൈവികം ഈ ബന്ധം...ലോകനേതാക്കൾ പോലും ആരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്‍റെ പ്രിയ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്‍റെ ഈ കർമയോഗിക്ക് സർവേശ്വരൻ ദീർഘായുസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു.. ജയ് ഹിന്ദ് കൃഷ്ണകുമാർ കുറിച്ചു.

ഓമിക്കൊപ്പം മാത്രമല്ല അഹാന, ഹൻസിക, ഇഷാനി, ദിയ കൃഷ്ണ-അശ്വിൻ എന്നിവർക്കൊപ്പവും പ്രധാനമന്ത്രി പ്രത്യേകം ചിത്രമെടുത്തു. മോദിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ കൃഷ്ണകുമാർ പുറത്തുവിട്ടിട്ടില്ല. പ്രധാനമന്ത്രിയുമൊത്തുള്ള കൂടിക്കാഴ്ചയെ കുറിച്ച് അഹാനയും ഇഷാനിയും ഹൻസികയും പ്രത്യേകം കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

ഇനിയില്ല സംഗീതമാധുര്യം, അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട

നെഹ്റു ട്രോഫി വള്ളം കളി; സമ്മാനതുക വർധിപ്പിച്ചു, ഒന്നാം സമ്മാനം 25 ലക്ഷം

ആറു മാസമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി, അച്ഛന്‍റെ പരാതിയിൽ ഡോക്‌ടർക്കെതിരേ കേസ്

"ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്തെ പ്രതാപത്തിലേക്ക് കെഎസ്ആർ‌ടിസിയെ കൊണ്ടുവരും": സി.പി. ജോൺ

അന്താരാഷ്ട്ര ഹൈബ്രിഡ് കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട 2 മലയാളികൾ അറസ്റ്റിൽ