ലക്ഷ്മി പ്രിയ

 
Entertainment

എന്‍റെ ശവം കാണാൻ പോലും വരരുത്, പെൻഷനും വേണ്ട, അനുശോചനവും വേണ്ട; അമ്മയിൽ നിന്ന് രാജിവച്ച് ലക്ഷ്മിപ്രിയ

"60 വയസുവരെ ജീവിച്ചിരുന്നാൽ എനിക്ക് ലഭിച്ചേക്കാവുന്ന പെൻഷൻ വേണ്ട. ഇൻഷുറൻസും വേണ്ട"

Namitha Mohanan

സംഭവ ബഹുലമായ അമ്മയിലെ കൂട്ട രാജിക്ക് പിന്നാലെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ച് നടി ലക്ഷ്മിപ്രിയ. അമ്മയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് രാജി പ്രഖ്യാപനം. നീണ്ട കുറിപ്പോടെയാണ് രാജി.

തനിക്ക് അമ്മയുടെ പെൻഷനോ റീത്തോ വേണ്ടെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. തന്‍റെ രാജി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നുവെന്നും ഇവർ ജീവിച്ചിരിക്കുമ്പോഴാണ് താൻ മരിക്കുന്നതെങ്കിൽ ശവം കാണാൻ പോലും വരരുതെന്നും കുറിപ്പിൽ ലക്ഷ്മി പ്രിയ പറയുന്നു.

തന്നെ സ്നേഹിക്കുന്ന ചിലരുണ്ട്. അവരൊഴിച്ച് മറ്റാരും ഈ പടികടന്ന് വരരുത്. 60 വയസുവരെ ജീവിച്ചിരുന്നാൽ എനിക്ക് ലഭിച്ചേക്കാവുന്ന പെൻഷൻ വേണ്ട. ഇൻഷുറൻസ് വേണ്ട, അനുശോചനം ഒട്ടുമേ വേണ്ട എന്നും ലക്ഷ്മി പ്രിയ രാജികത്തിൽ പറയുന്നു.

Get updates on WhatsApp

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ - ചൈന ചർച്ച

മഴ: 5 ജില്ലകളിൽ ശനിയാഴ്ച സ്കൂൾ അവധി

സൗദി - തുർക്കി - പാക്കിസ്ഥാൻ സൈനിക സഖ്യം: ഇസ്ലാമിക് നാറ്റോ?

ലോട്ടറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാൻ ഭാഗ്യക്കുറി വകുപ്പിന്‍റെ ആപ്പ്

ഹോർമൂസ് തുറക്കാൻ ഇറാൻ-ഒമാൻ ധാരണ