Entertainment

ലിസ്റ്റിൻ സ്റ്റീഫൻ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ്

കൊച്ചി: കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആയി ലിസ്റ്റിന്‍ സ്റ്റീഫനെ തിരഞ്ഞെടുത്തു. സിയാദ് കോക്കര്‍ മാറുന്ന ഒഴിവിലാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരുന്നത്. എതിരില്ലാതെ പ്രസിഡന്‍റ് ആയി തിരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിന്‍ പ്രസിഡന്‍റ് സ്ഥാനത്തുവരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്.

കഴിഞ്ഞ് അഞ്ച് ടേമിലായി സിയാദ് കോക്കറാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആയിരുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കും, എവര്‍ഷൈന്‍ മണി സെക്രട്ടറി സ്ഥാനത്തേക്കും മുരളി മുവീസ് ഉടമ വി.പി. മാധവന്‍ നായര്‍ ട്രഷറര്‍ സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു.

മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ-വിതരണ കമ്പനി ഉടമയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. 2011 ല്‍ ‘ട്രാഫിക്’എന്ന സിനിമ നിര്‍മിച്ചാണ് ലിസ്റ്റിന്‍ നിര്‍മാണ രംഗത്തെത്തുന്നത്. തുടര്‍ന്ന് ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍ യു തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ മുന്‍ നിര നിര്‍മാണക്കമ്പനികളിലൊന്നായി മാറി.

മഞ്ഞപ്പിത്ത വ്യാപനം; ജാഗ്രതാ നിർദേശങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ മന്ത്രി

മുക്കുപണ്ടം പണയം വച്ച് തട്ടിയത് ലക്ഷങ്ങൾ; മധ്യവയസ്ക അറസ്റ്റിൽ

സുപ്രഭാതം പത്രത്തിന്‍റെ സമീപനം വിഷമമുണ്ടാക്കി; അതൃപ്തി പരസ്യമാക്കി ലീഗ്

''അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്'', വനിതാ കമ്മിഷന്‍ അധ്യക്ഷ

പാനൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം; ഉദ്ഘാടനത്തിൽ പങ്കെടുത്താൽ ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് സതീശൻ