മമ്മൂട്ടി ഷാർജ കൊട്ടാരത്തിൽ, ഉപഭരണാധികാരിയെ കണ്ട് അനുശോചനം അറിയിച്ച് താരം

 
Entertainment

മമ്മൂട്ടി ഷാർജ കൊട്ടാരത്തിൽ, ഉപഭരണാധികാരിയെ കണ്ട് അനുശോചനം അറിയിച്ച് താരം

കൊട്ടാരത്തിൽ എത്തിയ മമ്മൂട്ടി ഇരുപത് മിനിറ്റോളം അവിടെ ചെലവഴിച്ചു

Manju Soman

ഷാർജ: ഷാർജ രാജകൊട്ടാരം സന്ദർശിച്ച് നടൻ മമ്മൂട്ടി. ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സലാം അൽ ഖാസിമിയുടെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സാലാം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ വേർപാടിൽ അനുശോചനം അറിയിക്കാനാണ് താരം നേരിട്ട് എത്തിയത്.

കൊട്ടാരത്തിൽ എത്തിയ മമ്മൂട്ടി ഇരുപത് മിനിറ്റോളം അവിടെ ചെലവഴിച്ചു. ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സലാം അൽ ഖാസിമിയെ കണ്ട് സംസാരിക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സാലാം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചത്.

ഷാർജയിൽ നടന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാനാണ് മമ്മൂട്ടി യുഎഇയിൽ എത്തിയത്. ഷാർജ റൂളേഴ്സ് ഓഫിസ് ചെയർമാൻ ഷെയ്ഖ് സാലം ബിൻ അബ്ദുറഹിമാൻ അൽ ഖാസിമി, ഷെയ്ഖ് അബ്ദുറഹിമാൻ ബിൻ സാലം അൽ ഖാസിമി, ഷെയ്ഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസ്മി എന്നിവരെയും മമ്മൂട്ടി നേരിൽ കണ്ട് സമാശ്വാസവാക്കുകൾ പങ്കുവച്ചു. നിർമാതാവ് ആന്റോ ജോസഫ്, പ്രവാസി വ്യവസായി വി.ടി. സലീം എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

'നിയമവിരുദ്ധം'; വി.ഡി. സതീശന്‍റെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ, ഇന്ത്യയിൽ കാണാനാവില്ല

വനിതാ പൊലീസിനെ ആക്രമിച്ചു; പീഡനകേസ് പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ്

ബിരിയാണി പാചകം ചെയ്യുന്ന ഗണപതിയുടെ ചിത്രം പരസ്യത്തിൽ; ഹോട്ടൽ ഉടമ അറസ്റ്റിൽ

അപൂർവ രോഗത്തെ അതിജീവിച്ച് വികാരനിർഭരമായ തിരിച്ചുവരവുമായി ടൈറ്റാനിക് ഗായിക സെലിൻ ഡിയോൺ

അയോഗ്യനാക്കണമെന്ന് ഹർജി; തെരഞ്ഞെടുപ്പ് കമ്മിഷനും മാണി സി. കാപ്പനും ഹൈക്കോടതി നോട്ടീസ്