'പ്രിയ ഗുരുനാഥൻ', എംടിയുടെ ഓർമകളിൽ മമ്മൂട്ടി

 
Entertainment

'പ്രിയ ഗുരുനാഥൻ', എംടിയുടെ ഓർമകളിൽ മമ്മൂട്ടി

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് എംടിയുടെ ഓർമ ദിനത്തിൽ നടൻ മമ്മൂട്ടി പങ്കുവെച്ച പോസ്റ്റാണ്

Manju Soman

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ ഓർമയായിട്ട് ഒരുവർഷം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് എംടിയുടെ ഓർമ ദിനത്തിൽ നടൻ മമ്മൂട്ടി പങ്കുവെച്ച പോസ്റ്റാണ്.

എംടിയ്ക്കൊപ്പമുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചത്. മമ്മൂട്ടിയുടെ വലംകൈ തന്റെ രണ്ടു കൈകൾകൊണ്ടും ചേർത്തുപിടിച്ച് മമ്മൂട്ടിയെ നോക്കി പുഞ്ചിരിക്കുന്ന എം.ടി. വാസുദേവൻ നായരെയാണ് ചിത്രത്തിൽ കാണാനാവുക. പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് ഒരു വർഷം. എന്നും ഓർമ്മകളിൽ എന്ന അടിക്കുറിപ്പിനൊപ്പമാണ് ചിത്രം.

എം.ടി. വാസുദേവൻ നായരുമായി അടുത്ത ബന്ധമാണ് മമ്മൂട്ടി സൂക്ഷിച്ചിരുന്നത്. മികച്ച ഒരുപിടി ചിത്രങ്ങൾ ഇരുവരും ചേർന്ന് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. ആസാദ് സംവിധാനം ചെയ്ത് എം.ടി വാസുദേവൻ നായർ തിരക്കഥയെഴുതിയ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ ആയിരുന്നു ഈ കൂട്ടുകെട്ടിലെത്തിയ ആദ്യചിത്രം. പിന്നീട് തൃഷ്ണ, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, ഒരു വടക്കൻ വീരഗാഥ, ഉത്തരം, സുകൃതം, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും മലയാളികൾ ആസ്വദിച്ചു.

എം.എസ്. മണിയെന്ന് ചോദ‍്യം ചെയ്തയാൾ; ഡി. മണി തന്നെയെന്ന് സ്ഥിരീകരിച്ച് എസ്ഐടി

പാലായിൽ 'ജെൻസീ' ചെയർപേഴ്സൺ; ദിയ പുളിക്കക്കണ്ടം അധികാരത്തിൽ

ശബരിമല സ്വർണക്കൊള്ള: ഡി. മണിയെ ചോദ്യം ചെയ്ത് എസ്ഐടി

നിജി ജസ്റ്റിന് വോട്ട് ചെയ്ത് ലാലി ജെയിംസ്, കിരീടം ചൂടിച്ച് സ്വീകരണം; കൊച്ചിയിൽ മിനി മോളുടെ സത്യപ്രതിജ്ഞ കാണാൻ നിൽക്കാതെ ദീപ്തി മേരി വർഗീസ്

പ്രാവിന് തീറ്റ കൊടുത്തു; മുംബൈ സ്വദേശിക്ക് 5,000 രൂപ പിഴ വിധിച്ച് കോടതി