അബൂബക്കർ

 
Entertainment

മാപ്പിളപ്പാട്ട് കലാകാരൻ കോഴിക്കോട് അബൂബക്കർ ഓർമയായി

മൂവായിരത്തോളം മാപ്പിളപ്പാട്ടുകളാണ് അബൂബക്കർ മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

കോഴിക്കോട്: അ‌നവധി മാപ്പിളപ്പാട്ടുകളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച കലാകാരൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു. 80 വയസായിരുന്നു. അരീക്കാട് വസതിയിൽ വച്ച് ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. സ്ട്രോക്ക് മൂലം കഴിഞ്ഞ രണ്ടു മാസമായി ചികിത്സയിലായിരുന്നു.

മൂവായിരത്തോളം മാപ്പിളപ്പാട്ടുകളാണ് അബൂബക്കർ മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്. തബല വായിക്കുന്നതിലും വിദഗ്ധനായിരുന്നു. എം.എ. ബാബുരാജിനൊപ്പമാണ് അദ്ദേഹം തന്നെ സംഗീത ജീവിതം തുടങ്ങിയത്.

പിന്നീട് ജി. ദേവരാജൻ, രവി ബോംബേ എന്നിവർക്കു വേണ്ടിയും തബല വായിച്ചിട്ടുണ്ട്. കരയാനും പറയാനും മനം തുറന്നിരിക്കാനും, യത്തീമിൻ നാഥനെ തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധേയമാണ്. യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, സുജാത മോഹൻ തുടങ്ങിയ പ്രശസ്ത ഗായകരെല്ലാം അദ്ദേഹത്തിനു വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

'ഭീകരവാദികളാൽ ഉടൻ കൊല്ലപ്പെടും'; കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി

നേപ്പാളിലെ മിന്നൽ പ്രളയം: മരണ സംഖ‍്യ 1,000 പിന്നിട്ടു, രക്ഷാപ്രവർത്തനം തുടരുന്നു

സഞ്ജുവും ബുംറയും തിരിച്ചെത്തി; അഫ്ഗാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീം റെഡി

38 തദ്ദേശ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്

നേപ്പാൾ പ്രളയം; ബിഹാറിലെ നദിയിൽ നിന്ന് മീൻ പിടിച്ച് തിന്നരുതെന്ന് മുന്നറിയിപ്പ്, നിരവധി പേർക്ക് രോഗബാധ