വേദിയിൽ സന്തോഷ വാർത്ത പങ്കുവെച്ച് വേടൻ

 
Entertainment

ഫെബ്രുവരി 24ന് വിവാഹം; വേദിയിൽ സന്തോഷ വാർത്ത പങ്കുവച്ച് വേടൻ

ഹാപ്പിനെസ് ഫെസ്റ്റിവലിലാണ് വേടൻ വിവാഹ വാർത്ത വെളിപ്പെടുത്തിയത്

തൃശൂർ: റാപ്പർ വേടൻ വിവാഹിതനാകുന്നു. എഴുത്തുകാരി നവമി ലതയാണ് വധു. ഫെബ്രുവരി 24ന് തൃശൂരിലാണ് വിവാഹം. ചെറിയ ചടങ്ങായിരിക്കുമെന്നും രജിസ്റ്റർ വിവാഹമാണെന്നും വേടൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്‍റെ ഭാഗമായി കണ്ണൂരിൽ സർക്കാർ നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിലാണ് വേടൻ വിവാഹ വാർത്ത വെളിപ്പെടുത്തിയത്.

ഫെസ്റ്റിന്‍റെ ഭാഗമായി പരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു വേടൻ. വേദിയിൽ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം,വി. ഗോവിന്ദൻ വേടനെ പൊന്നാട അണിയിച്ച് അഭിനന്ദിച്ചിരുന്നു. ഇതിന്ശേഷം സംസാരിക്കുന്നതിനിടെ എം.വി. ഗോവിന്ദനാണ് വേടന്‍റെ വിവാഹ വാർത്ത ആദ്യം പങ്കുവെച്ചത്. പിന്നാലെ മറുപടി പ്രസംഗത്തിലും വേടനും ഈ വാർത്ത ശരിവെച്ചു.

മാഷ് പറഞ്ഞത് പോലെ 24 തീയതി എന്‍റെ രജിസ്റ്റർ മാര്യേജാണ് എന്ന് വേടൻ പറഞ്ഞു. നവമിയും വേടനും ഏറെക്കാലമായി പ്രണയത്തിലാണ്. പൊതുപരിപാടികളികൾക്കെല്ലാം വേടനൊപ്പം നവമി ലതയും പങ്കെടുക്കാറുണ്ട്.

ട്വന്‍റി 20യ്ക്ക് 20 സീറ്റ് നൽകിയത് വീഴ്ച; ക്രിസ്ത്യൻ ഔട്ട്റീച്ച് പരാജയം, ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

മുംബൈ ഇന്ത‍്യൻസിനെതിരായ തോൽവി; ബൗളർമാരെ കുറ്റപ്പെടുത്തി ഗിൽ

മകളുടെ പ്രണയം നാണക്കേടായി; 16കാരിയെ കൊന്ന് മുഖം വികൃതമാക്കി ഉപേക്ഷിച്ച് പിതാവ്

വോട്ടെണ്ണൽ കഴിയും വരെ ഒരു മുറിയും തുറക്കരുത്: നിർദേശം നൽകി തെരഞ്ഞെടുപ്പ് ഓഫിസർ

ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടി നന്ദഗോവിന്ദം ഭജൻസ്; 'നന്ദകുന്തിരിക്കം' എന്ന് വിമർശനം|Video