Vishnu Unnikrishnan with father 
Entertainment

വേറിട്ട മേയ്‌ ദിന ആശംസയുമായി നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ

മെയ്ദിനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ഇട്ട ഫേസ്ബുക്ക്പോസ്റ്റാണ് ഏറെ ശ്രദ്ധനേടിയിരിക്കുന്നത്

കോതമംഗലം : ഇത്തവണത്തെ ഏറ്റവും ഹൃദയ സ്പർശിയായ മേയ് ദിനാശംസ ആരുടേതാണെന്ന ചോദ്യത്തിന്, വിഷ്ണു ഉണ്ണികൃഷ്ണൻ്റേതാണെന്ന ഉത്തരത്തിൽ ആർക്കും സന്ദേഹം വേണ്ട. നടനും സംവിധായകനും തിരക്കഥാ കൃത്തുമൊക്കെയായ വിഷ്ണു ഉണ്ണികൃഷ്ണൻ തൊഴിലാളി കുടുംബപശ്ചത്തലത്തിൽ നിന്നു വന്ന് മലയാള സിനിമയിൽ തൻ്റേതായ ഇടംകണ്ടെത്തിയ യുവതാരമാണ്. മെയ്ദിനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ഇട്ട ഫേസ്ബുക്ക്പോസ്റ്റാണ് ഏറെ ശ്രദ്ധനേടിയിരിക്കുന്നത്.

സെലിബ്രിറ്റിയായ ഒരു മകൻ സാധാരണ തൊഴിലാളിയായ അച്ഛനെ നെഞ്ചോടു ചേർത്തു പിടിക്കുന്നതിൻ്റെ നേർസാക്ഷ്യം കൂടിയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ്റെ ഫേസ്ബുക്ക് കുറിപ്പ്. ഒരു മകൻ പ്രിയപ്പെട്ട അച്ഛന് നേർന്ന ആത്മാർത്ഥമായ മെയ്ദിനശംസാ കുറിപ്പിൻ്റെ പൂർണ്ണരൂപം താഴെ :

"ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ആത്മാർത്ഥതയുള്ള തൊഴിലാളി,

എന്റെ അച്ഛൻ..! ❤️🤗

മക്കൾക്ക് ഒക്കെ ജോലിയും കുടുംബവും വീടും ആയി, മകൻ ആണെങ്കിൽ സൂപ്പർ സ്റ്റാറും..🫣🙏എന്നിട്ടും അച്ഛൻ

ഇപ്പോഴും എറണാകുളം മാർക്കറ്റിൽ

ജോലിക്ക് പോവുന്നുണ്ട്."

തൊഴിലാളി ദിനാശംസകൾ ✨ 💪😀

Most sincere worker I've ever seen...Achan ❤️🤗

✨ Happy Worker's Day 💪😀

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ