മോഹൻലാലും മീരാ ജാസ്മിനും; തരുൺ മൂർത്തി ചിത്രം ഒരുങ്ങുന്നു

 
Entertainment

മോഹൻലാലും മീരാ ജാസ്മിനും; തരുൺ മൂർത്തി ചിത്രം ഒരുങ്ങുന്നു

തൊടുപുഴയാണ് പ്രധാന ലൊക്കേഷൻ.

Entertainment Desk

മോഹൻലാലിനെയും മീരാ ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നു. തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുകെട്ടിൽ നിർമിച്ച തുടരും വൻ വിജയം നേടിയതിനു ശേഷം എൽ 366 എന്ന പേരിലാണ് പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്. തൊടുപുഴയാണ് പ്രധാന ലൊക്കേഷൻ. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് സിനിമ നിർമ്മിക്കുന്നത്.

ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ലാലു അലക്സ്,മനോജ്.കെ. ജയൻ, ജഗദീഷ്, ഇർഷാദ്, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന.

എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്ക്ക് ,ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം. ജെയ്ക്ക് ബിജോയ്സ്. ഷാജികുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- വിവേക് ഹർഷൻ.

ഒടുവിൽ പഞ്ചാബും വീണു

നാലാമത്തെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയിലേക്ക്

9,400 വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

രേഖകൾ ഇല്ലാത്തതിന്‍റെ പേരിൽ സ്കൂൾ അഡ്മിഷൻ നിഷേധിക്കില്ല

എണ്ണത്തർക്കം: യുഎഇ ഒപെക് വിട്ടു