ചെയിൻ സ്മോക്കേഴ്സിനൊപ്പം മോഹൻലാൽ

 
Entertainment

ഞങ്ങൾക്കൊരു സുഹൃത്തിനെ കിട്ടി: മോഹൻലാലിന്‍റെ തോളിൽ കൈയിട്ട് ചെയിൻ സ്മോക്കേഴ്സ്

അമെരിക്കയിലുള്ള മോഹൻലാൽ ചെയിൻസ്മോക്കേഴ്സിന്‍റെ ലൈവ് ഷോ കാണാനെത്തിയതായിരുന്നു

Manju Soman

മോഹൻലാലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് അമെരിക്കൻ ഇലക്‌ട്രോണിക് ഡിജെ സംഗീതജ്ഞരായ ചെയിൻസ്മോക്കേഴ്സ്. പുതിയ കൂട്ടുകാരനെ കിട്ടിയെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ്. മോഹൻലാലിന്‍റെ തോളിൽ കൈയിട്ട് താരത്തിന് ഇരു ഭാഗത്തുമായി നിൽക്കുന്ന സംഗീതജ്ഞരെയാണ് ചിത്രത്തിൽ കാണുന്നത്.

ഡാലസിലെ ഷോയ്ക്ക് മുൻപായി പുതിയൊരു സുഹൃത്തിനെ ലഭിച്ചു എന്നാണ് ചെയിൻസ്മോക്കേഴ്സ് ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചത്. അമെരിക്കയിലുള്ള മോഹൻലാൽ ചെയിൻസ്മോക്കേഴ്സിന്‍റെ ലൈവ് ഷോ കാണാനെത്തിയതായിരുന്നു. പരിപാടിക്ക് മുൻപായിട്ടാണ് സംഗീതജ്ഞരായ അലക്സ് പാലുമായും ഡ്രൂ ടാഗാർറ്റുമായും മോഹൻലാൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം.

നിരവധി മലയാളികളാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തുന്നത്. മൾട്ടിവേഴ്സ് യാഥാർഥ്യമാണ് എന്നായിരുന്നു ഒരാളുടെ കമന്‍റ്. യഥാർഥ ഇതിഹാസത്തെയാണ് നിങ്ങൾ കണ്ടത് എന്നായിരുന്നു മറ്റൊരു കമന്‍റ്.

അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടെ ടീച്ചർക്ക് പാമ്പ് കടിയേറ്റു; സംഭവം പാലക്കാട്ട്

നിതിൻ രാജിന്‍റെ മരണം; ഡോ. എം.കെ. റാമിന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ തള്ളി

തെക്കേഗോപുര വാതിൽ തുറന്നു; പൂരവിളംബരത്തിന് തുടക്കം

"അപ്രഖ്യാപിത ലോഡ് ഷെഡിങ് അല്ല, അമിത വൈദ്യുതി ഉപയോഗത്തിൽ ട്രിപ്പാകുന്നതാണ്": വിശദീകരണവുമായി മന്ത്രി

കെഎസ്‌യു പ്രവർ‌ത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസ്; മൊഴി നൽകി ആരോഗ‍്യ മന്ത്രി