Entertainment

കരണ്‍ ജോഹറിനൊപ്പമുള്ള ഫോട്ടൊയുമായി മോഹന്‍ലാല്‍: വമ്പന്‍ ഐറ്റം ഒരുങ്ങുന്നുണ്ടോ എന്ന് ആരാധകര്‍

ഇരുവരും ഒരുമിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടോ എന്നതാണു പ്രധാന ചോദ്യം. ഒരു പ്രൈവറ്റ് ജെറ്റിനുള്ളിലെ ചിത്രമാണു മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

ബോളിവുഡ് നിര്‍മാതാവ് കരണ്‍ ജോഹറുമൊത്തുള്ള ഫോട്ടൊ മോഹന്‍ലാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ അഭ്യൂഹങ്ങളുമായി ആരാധകര്‍. ഇരുവരും ഒരുമിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടോ എന്നതാണു പ്രധാന ചോദ്യം. ഒരു പ്രൈവറ്റ് ജെറ്റിനുള്ളിലെ ചിത്രമാണു മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. രാജസ്ഥാന്‍ ജയ്‌സാല്‍മര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രമാണിത്.

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെയും കിയാറ അദ്വാനിയുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞദിവസം കരണ്‍ ജോഹര്‍ രാജസ്ഥാനിലുണ്ടായിരുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഒരു മാസത്തോളമായി മോഹന്‍ലാലും രാജസ്ഥാനിലുണ്ട്. ഈ അവസരത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്. മോഹന്‍ലാല്‍ അഭിനയിക്കുന്ന രജനീകാന്ത് ചിത്രം ജയിലറുടെ ചിതീകരണവും രാജസ്ഥാനില്‍ നടക്കുന്നുണ്ട്. 

അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? മന്ത്രിമാരും പ്രതികൾ അല്ലേ? മുഖ്യമന്ത്രിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിലപാട് തേടി

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ആരോഗ്യ മേഖലയെ ചൊല്ലി മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക് പോര്

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി