മോഹൻലാൽ

 
Entertainment

മോഹൻലാലിന്‍റെ ഫിഫ സോങ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ | Video

2022 ലെ ഖത്തർ ലോകക്കപ്പ് ആവേശത്തിന്‍റെ ഭാഗമായി മോഹൻലാൽ സംവിധാനം ചെയ്ത സിനിമ ബറോസിന്‍റെ ടീം ആണ് ഗാനമൊരുക്കിയിരുന്നത്.

കഴിഞ്ഞ ഫിഫ ലോകകപ്പ് കാലത്തെ മോഹൻലാലിന്‍റെ ഫുട്ബോൾ ഗാനം വീണ്ടും കുത്തിപ്പൊക്കി സോഷ്യൽമീഡിയ. 2022 ലെ ഖത്തർ ലോകക്കപ്പ് ആവേശത്തിന്‍റെ ഭാഗമായി മോഹൻലാൽ സംവിധാനം ചെയ്ത സിനിമ ബറോസിന്‍റെ ടീം ആണ് ഗാനമൊരുക്കിയിരുന്നത്. ഈ വർഷം വീണ്ടും ലോകം ഫുട്ബോൾ ആവേശത്തിലേക്ക് അമരുമ്പോൾ പാട്ട് വീണ്ടും റീൽസുകളിലും സോഷ്യൽമീഡിയയിലും ഇടം പിടിക്കുകയാണ്. ആശീർവാദ് സിനിമാസിനു വേണ്ടി ആന്‍റണി പെരുമ്പാവൂർ ആണ് ആൽബം നിർമിച്ചത്.

ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത ആൽബത്തിനു വേണ്ടിയുള്ള വരികൾ എഴുതിയത് ‌കൃഷ്ണദാസ് പങ്കിയും സംഗീത സംവിധാനം നിർവഹിച്ചത് ഹേഷം അബ്ദുൽ വഹാബും ആണ്. മോഹൻലാൽ തന്നെയാണ് ഗാനം പാടിയത്. സോഷ്യൽമീഡിയയിൽ വീണ്ടും എത്തുമ്പോൾ വിമർശനങ്ങളും ശക്തമാണ്.

ഇ-20 പെട്രോളിനെതിരേ പാർലമെന്‍റ് മാർച്ച്

കേരളത്തിൽ മഴ ശക്തമാകും

വ്യാജ വായ്പാ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പൊലീസ്

'ഹിന്ദു ഭീകരത' വിദ്വേഷ പരാമർശമല്ല

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി