ഷാ ബാനോ ബീഗം, സുപർൺ എസ്. വർമ. 
Entertainment

ഏക സിവിൽ കോഡിന്‍റെ പശ്ചാത്തലത്തിൽ 'ഷാ ബാനോ കേസ്' സിനിമയാവുന്നു

കോർട്ട് റൂം ഡ്രാമ തിരക്കഥയെഴുതി സംവിധാനം ദേശീയ പുരസ്കാര ജേതാവ് സുപർൺ എസ്. വർമ.

VK SANJU

മുംബൈ: വിവാദമായ 'ഷാ ബാനോ ബീഗം' കേസ് ആസ്പദമാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായകൻ സുപർൺ എസ്. വർമ ഒരു കോർട്ട് റൂം ഡ്രാമ തിരക്കഥയെഴുതി സംവിധാനം ചെയ്യാനൊരുങ്ങുന്നു. തിരക്കഥ പൂർത്തിയായെങ്കിലും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും തീരുമാനിക്കേണ്ടതുണ്ട് എന്നതിനാൽ ചിത്രം ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ വർക്കുകളിലാണ്.

ഷാ ബാനോ ബീഗം കേസിനെക്കുറിച്ചുള്ള ഒരു സിനിമ ഇന്നത്തെ തലമുറയ്ക്ക് പ്രധാനമാണെന്ന് നിർമാതാക്കൾക്ക് ഉറപ്പുണ്ടെന്നും അത് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ളതാണെന്നും സംവിധായകൻ പറയുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന കേസാണ് 'ഷാ ബാനോ ബീഗം കേസ്' എന്നറിയപ്പെടുന്ന 'അഹമ്മദ് ഖാൻ കേസ്'. 1978-ൽ 62 വയസ്സുള്ള ഷാ ബാനോ ആണ് ഈ കേസ് ഫയൽ ചെയ്തത്. ഷാ ബാനോയുടെ ഭർത്താവ് അഹമ്മദ് ഖാൻ അവരെ വിവാഹമോചനം ചെയ്ത കാരണത്താൽ 1973ലെ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 123 പ്രകാരം അവൾ തനിക്കും അഞ്ച് മക്കൾക്കും ജീവനാംശം ആവശ്യപ്പെട്ട് കേസ് കൊടുത്തു. കേസിൽ ഷാ ബാനോ വിജയിച്ചു. എന്നാൽ, വിധി ഇസ്‌ലാമിക നിയമത്തിന് വിരുദ്ധമാണെന്ന വാദം വലിയ തർക്കങ്ങൾക്കു കാരണമായി. തുടർന്ന് ഇന്ത്യയിലെ വിവിധ മതങ്ങൾക്ക് വ്യത്യസ്ത സിവിൽ കോഡുകൾ ഉള്ളതിനെക്കുറിച്ചുള്ള ചർച്ചയ്ക്കും ഇത് കാരണമായി. വിധി പ്രസ്താവിച്ച് 40 വർഷത്തിലേറെയായിട്ടും ഈ ചർച്ച തുടരുന്നു, പ്രത്യേകിച്ച് ഉത്തരാഖണ്ഡ് സർക്കാർ ഏക സിവിൽ കോഡ് നടപ്പാക്കുന്ന പശ്ചാത്തലത്തിൽ.

'റാണാ നായിഡു' (സംവിധാനം), 'ദി ട്രയൽ' (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), 'സുൽത്താൻ ഓഫ് ഡൽഹി' (സംവിധാനം) തുടങ്ങിയ വെബ് ഷോകൾക്ക് ശേഷം സുപർൺ എസ്. വർമ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഷാ ബാനോ ബീഗം'.

പരോളിന് കൈക്കൂലി; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ

ക്രിസ്മസ് ആഘോഷം ഭീഷണിയുടെ നിഴലിൽ; അതിക്രമം നടത്തുന്ന സംഘടനകൾക്കെതിരേ നടപടി വേണമെന്ന് സിബിസിഐ

"വീടിനു മുകളിൽ ഡ്രോൺ പറത്തി സ്വകാര്യത ലംഘിച്ചു"; മാധ്യമങ്ങൾക്കെതിരേ പരാതി നൽകി ദിലീപിന്‍റെ സഹോദരി

ഉന്നാവോ കേസ്; ബിജെപി നേതാവ് കുൽദീപ് സെൻഗാറിന്‍റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ചു

മെഡിസെപ് പ്രീമിയം വർധിപ്പിച്ചു; പ്രീമിയം തുക 810 രൂപ