pet detective 
Entertainment

ഷറഫുദ്ദീൻ ചിത്രം 'ദി പെറ്റ് ഡിറ്റക്‌ടീവ്' ചിത്രീകരണം ആരംഭിച്ചു

നടൻ രഞ്ജി പണിക്കരാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്

ഷറഫുദീൻ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദി പെറ്റ് ഡിക്ടറ്റീവ്'. തൃക്കാക്കര ശ്രീ വാമനമൂർത്തി ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജാ ചടങ്ങോടെ ചിത്രത്തിൻ്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.

നടൻ രൺജി പണിക്കരാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ തയാറാക്കിയത്.

ഷറഫുദീൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷറഫുദ്ദീനാണ് ചിത്രം നിർമ്മിക്കുന്നത്. അഭിനേതാവിൻ്റെ വേഷത്തിൽ പ്രേക്ഷകരിലേക്കെത്തിയ താരം ഈ ചിത്രത്തിലൂടെയാണ് ആദ്യമായ് നിർമ്മാണ രംഗത്തേക്ക് ചുവടുവെക്കുന്നത്.

ചിത്രത്തിൻ്റെ നേരത്തെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. മാസ് റൊമാന്റിക് കോമഡി എൻ്റർടെയ്നർ ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ആസ്വാധ്യകരമായിരിക്കും എന്നാണ് റിപ്പോർ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസ: ജയ് വിഷ്ണു, ഛായാഗ്രഹണം: ആനന്ദ് സി ചന്ദ്രൻ ('മുകുന്ദനുണ്ണി അസോസിയേറ്റ്സ്' ഫെയിം), ചിത്രസംയോജനം: അഭിനവ് സുന്ദർ നായക്, സംഗീതം: രാജേഷ് മുരുഗേശൻ, പ്രൊഡക്ഷൻ ഡിസൈനർ: ദിനോ ശങ്കർ, ഓഡിയോഗ്രാഫി: വിഷ്ണു ശങ്കർ, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, വി.എഫ്.എക്സ് സൂപ്പർവൈസർ: പ്രശാന്ത് കെ നായർ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

''മുഖ‍്യമന്ത്രിക്കൊപ്പം ഓണസദ‍്യ കഴിച്ചത് ശരിയായില്ല''; സതീശനെതിരേ കെ. സുധാകരൻ

സെപ കരാർ: ഇന്ത്യൻ ബിസിനസ്​ കൗൺസിലുമായി ചർച്ച നടത്തി യുഎഇ വ്യാപാര മന്ത്രി

ഏഷ്യാ കപ്പ് ക്രിക്കറ്റ്: പരിശീലനത്തിന് തുടക്കമിട്ട് ടീം ഇന്ത്യ

കുന്നംകുളം കസ്റ്റഡി മർദനം; പൊലീസ് ഉദ‍്യോഗസ്ഥന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കോൺഗ്രസ്

വീണ്ടും വെർച്വൽ അറസ്റ്റ് തട്ടിപ്പ്; മട്ടാഞ്ചേരി സ്വദേശിനിക്ക് നഷ്ടമായത് 2.88 കോടി