.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ram charan
പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ രാംചരണിന് പരുക്ക്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്പോർട്സ് - ഡ്രാമ ചിത്രം പെഡ്ഡി ഷൂട്ടിങ്ങിനിടെയാണ് നടന് പരുക്കുപറ്റിയത്. കണ്ണിന് മുകളിലേറ്റ പരുക്കിൽ തുന്നലുകളുണ്ട്. പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
ചൊവ്വാഴ്ചയായിരുന്നു സംഭവം. ആക്ഷൻ സീനിന്‍റെ ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം. കണ്ണിന് മുകളിൽ 4 തുന്നിക്കെട്ടലുകളുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. പരുക്ക് ഗുരുതരമല്ലാത്തതിനാൽ രാംചരൺ സെറ്റിൽ തിരിച്ചെത്തിയതായാണ് വിവരം.