അഖിൽ മാരാർ നായകനായെത്തുന്ന മുള്ളൻകൊല്ലി സെപ്റ്റംബർ 5 ന് പ്രദർശനത്തിനെത്തും

 
Entertainment

അഖിൽ മാരാർ നായകനായെത്തുന്ന മുള്ളൻകൊല്ലി സെപ്റ്റംബർ 5 ന് പ്രദർശനത്തിനെത്തും

കേരള തമിഴ്നാട് ബോർഡിനോട് ചേർന്ന് വനാതിർത്തിയിലാണ് ഏറെ ദുരൂഹതകൾ നിറഞ്ഞ മുള്ളൻകൊല്ലി എന്ന ഗ്രാമം

Namitha Mohanan

ബിഗ് ബോസ് വിജയ് അഖിൽ മാരാർ നായകനായെത്തുന്ന ആദ്യ സിനിമ മുള്ളൻകൊല്ലി സെപ്റ്റംബർ 5 ന് തിയെറ്ററുകളിലെത്തും. ഇതിന് മുമ്പ് ജോജു ജോർജ് നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രം രചനയും സംവിധാനം നിർവഹിച്ചിരുന്നു വെങ്കിലും അഭിനയ രംഗത്ത് ഇതാദ്യമാണ്.

സ്റ്റാർഗേറ്റ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പ്രസീജ് കൃഷ്ണ നിർമിച്ചു ബാബു ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.

അഖിൽ മാരാർക്കു പുറമേ ബിഗ്‌ബോസ് താരങ്ങളായ, അഭിഷേക് ശ്രീകുമാർ, കോട്ടയം നസീർ,ജാഫർ ഇടുക്കി, ജോയ് മാത്യു, നവാസ് വള്ളിക്കുന്ന്, അതുൽ സുരേഷ്, കോട്ടയം രമേശ്, ആലപ്പി ദിനേശ്, സെറീന ജോൺസൺ കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണൻ,ശ്രീഷ്മ ഷൈൻ, ഐഷ ബിൻ , ശിവദാസ് മട്ടന്നൂർ, ശ്രീജിത്ത് കൈവേലി, പ്രസീജ് കൃഷ്ണ,ഉദയ കുമാർ,സുധി കൃഷ്,ആസാദ് കണ്ണാടിക്കൽ, ശശി ഐറ്റി,അർസിൻ സെബിൻ ആസാദ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

കേരള തമിഴ്നാട് ബോർഡിനോട് ചേർന്ന് വനാതിർത്തിയിലാണ് ഏറെ ദുരൂഹതകൾ നിറഞ്ഞ മുള്ളൻകൊല്ലി എന്ന ഗ്രാമം. ഉറ്റ സുഹൃത്തിന്‍റെ കല്യാണത്തിൽ പങ്കെടുക്കാനായി ഇവിടെയെത്തുന്ന അർജുനനും സംഘവും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. അവരുടെ വരവോടുകൂടി അവിടെ അരങ്ങേറുന്ന അത്യന്തം ഉദ്വേഗജനകമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത് .

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല