'വീര ചന്ദ്രഹാസ'യുമായി കെജിഎഫ് സംഗീത സംവിധായകൻ രവി ബസ്രൂർ 
Entertainment

'വീര ചന്ദ്രഹാസ'യുമായി കെജിഎഫ് സംഗീത സംവിധായകൻ രവി ബസ്രൂർ

രവി ബസ്രൂർ തന്നെയാണ് ചിത്രത്തിനായ് സം​ഗീതം പകരുന്നത്.

'വീര ചന്ദ്രഹാസ യെന്ന പുതിയ ചിത്രവുമായി ബ്രഹ്മാണ്ഡ ചിത്രം 'കെജിഎഫ്', 'സലാർ' എന്നിവക്ക് സം​ഗീതം പകർന്ന രവി ബസ്രൂർ. ഗംഭീര സിനിമാറ്റിക് അനുഭവമായിരിക്കും വീര ചന്ദ്രഹാസ നൽകുകയെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. രവി ബസ്രൂർ മൂവീസുമായ് സഹകരിച്ച് ഓംകാർ മൂവീസ് ഒരുക്കുന്ന ചിത്രത്തിൽ ഷിത്തിൽ ഷെട്ടി, നാഗശ്രീ ജി എസ്, പ്രസന്ന ഷെട്ടിഗർ മന്ദാർതി, ഉദയ് കടബാൽ, രവീന്ദ്ര ദേവാഡിഗ, നാഗരാജ് സെർവേഗർ, ഗുണശ്രീ എം നായക്, ശ്രീധർ കാസർകോട്, ശ്വേത അരെഹോളെ, പ്രജ്വൽ കിന്നൽ തുടങ്ങി പ്രഗത്ഭരായ അഭിനേതാക്കൾ അണിനിരക്കുന്നു. എൻ എസ് രാജ്കുമാറാണ് സിനിമ നിർമ്മിക്കുന്നത്. ഗീത രവി ബസ്രൂർ, ദിനകർ (വിജി ഗ്രൂപ്പ്) എന്നിവരാണ് സഹനിർമ്മാതാക്കൾ. അനുപ് ഗൗഡ, അനിൽ യു.എസ്.എ എന്നിവരാണ് അഡീഷണൽ കോ-പ്രൊഡ്യൂസേർസ്.

കിരൺകുമാർ ആർ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം അതിശയകരമായ ദൃശ്യവിസ്മയം നൽകുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. രവി ബസ്രൂർ തന്നെയാണ് ചിത്രത്തിനായ് സം​ഗീതം പകരുന്നത്. ചിത്രത്തിന്‍റെ കലാസംവിധാനം പ്രഭു ബാഡിഗർ കൈകാര്യം ചെയ്യുന്നു.

പ്രമുഖ വ്യവസായ നിർമ്മാതാക്കളുടെ സഹകരണത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ആകർഷകമായൊരു സിനിമാറ്റിക് അനുഭവമായിരിക്കും സമ്മാനിക്കുക. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും. പിആർഒ: ആതിര ദിൽജിത്ത്.

143 പാലങ്ങൾ, 45 തുരങ്കങ്ങൾ, 16 വർഷം...; ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മിസോറാമിലെ ആദ്യത്തെ റെയിൽ പാത!

അമീബിക് മസ്തിഷ്ക ജ്വരം; മരിച്ചവരുടെ കണക്ക് തിരുത്തി ആരോഗ്യ വകുപ്പ്

"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്''; മൂന്നാം ക്ലാസുകാരന്‍റെ വലിയ ജീവിതപാഠം, അഭിനന്ദനവുമായി മന്ത്രി

സ്വർണ വിലയിൽ നേരിയ ഇടിവ്; കുറഞ്ഞത് 80 രൂപ

റഷ്യൻ തീരത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്