ഡാനിയൽ റാഡ്ക്ലിഫ്.

 
Entertainment

"ഞാനൊരു നടനാണെന്ന് മകനറിയില്ല"; ഇപ്പോഴും രഹസ്യമെന്ന് ഹാരി പോട്ടർ താരം

2023 ഏപ്രിലിലാണ് ഡാനിയലിന് മകൻ പിറന്നത്. കുട്ടിയുടെ പേരോ ചിത്രമോ ദമ്പതികൾ ഇതു വരെ പുറത്തു വിട്ടിട്ടില്ല.

Entertainment Desk

ലണ്ടൻ: താനൊരു നടനാണെന്നോ ഒരു പാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നോ തന്‍റെ മകന് അറിയില്ലെന്ന് വെളിപ്പെടുത്തി ഹാരിപോട്ടർ താരം ഡാനിയൽ റാഡ്ക്ലിഫ്. പറ്റാവുന്നത്ര കാലം ആ രഹസ്യം അങ്ങനെ തന്നെ നിലനിൽക്കട്ടേ എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഡാനിയൽ പറയുന്നു.

ഹാരിപോട്ടർ സീരിസിലെ പ്രധാന കഥാപാത്രമായി ഹാരി പോട്ടറായി സ്ക്രീനിലെത്തിയ ഡാനിയൽ ലോകം പ്രശസ്തനാണ്. അടുത്തിടെ പിസ മൂവി, വിയേഡ് ദി അൽ യാങ്കോവിക് സ്റ്റോറി എന്നീ സിനിമകളിലും അഭിനയിച്ചു. കഴിഞ്ഞ വിന്‍റർ ഒളിംപിക്സിന് പങ്കാളി എറിൻ ഡാർക്കേയ്ക്കും മരകനുമൊപ്പം പോയപ്പോൾ അവിചാരിതമായി സ്ക്രീനിൽ താൻ അഭിനയിച്ച പരസ്യ ചിത്രം തെളിഞ്ഞുവെന്ന് താരം. ഉടൻ തന്നെ ഞാനാ മുറിയിൽ നിന്ന് മാറി.

അതോടെ മുറിയിൽ നിന്ന് പോയതു കൊണ്ടാണ് ടിവിയിൽ തെളിഞ്ഞതെന്ന് മകൻ വിശ്വസിച്ചുവെന്നും ഡാനിയൽ പറയുന്നു. ഒരു ഡോക്റ്റർക്കോ പൊലീസുകാരനോ, ഫയർമാനോ അവരുടെ ജോലി എന്താണെന്ന് വിശദീകരിക്കാൻ എളുപ്പമാണ്. പക്ഷേ അഭിനയത്തിന്‍റെ കാര്യത്തിൽ അതു ബുദ്ധിമുട്ടാണ്. അതേക്കുറിച്ച് മനസിലാക്കാൻ കുഞ്ഞിന് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് പറ്റാവുന്നത്ര കാലം ഇങ്ങനെ പോകട്ടെയെന്നാണ് തീരുമാനമെന്നും ഡാനിയൽ. 2023 ഏപ്രിലിലാണ് ഡാനിയലിന് മകൻ പിറന്നത്. കുട്ടിയുടെ പേരോ ചിത്രമോ ദമ്പതികൾ ഇതു വരെ പുറത്തു വിട്ടിട്ടില്ല.

സംസ്ഥാനത്ത് കനത്ത മഴ; ചൂടിന് താൽക്കാലിക ആശ്വാസം, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മെക്സിക്കോയിൽ 7.4 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് വിടവാങ്ങി

ജമ്മു കശ്മീരിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു, 3 സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്ക്

ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ