ഷാരുഖ് ഖാൻ, റാണി മുഖർജി, വിക്രാന്ത് മാസി

 
Entertainment

ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാരുഖ് ഖാൻ, വിക്രാന്ത് മാസി മികച്ച നടൻമാർ, റാണി മുഖർജി നടി; ഉർവശിക്കും വിജയരാഘവനും അംഗീകാരം | Live Updates

2023ലെ ദേശീയ സിനിമ അവാർഡുകൾ പ്രഖ്യാപിച്ചു. ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം. കേരള സ്റ്റോറി സംവിധായകന് അംഗീകാരം

റോക്കി ആൻഡ് റാണി കി പ്രേം കഹാനി ജനപ്രിയ ചിത്രം

ദി കേരള സ്റ്റോറിക്കും അംഗീകാരം 

കേരളത്തെ അപകീർത്തിപ്പെടുത്തിയ ദി കേരള സ്റ്റോറി എന്ന സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.

12ത് ഫെയിൽ മികച്ച ചിത്രം

ട്വൽത്ത് ഫെയിൽ എന്ന ഹിന്ദി ചിത്രം ഏറ്റവും മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു.

ജവാൻ എന്ന സിനിമയിൽ ഷാരുഖ് ഖാൻ

ഷാരുഖ് ഖാൻ ബെസ്റ്റ് ആക്റ്റർ, കൂടെ വിക്രാന്ത് മാസി

ജവാൻ എന്ന സിനിമയിലൂടെ ഷാരുഖ് ഖാൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. 12ത് ഫെയിൽ എന്ന സിനിമയിലൂടെ വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കുവച്ചു.

വിക്രാന്ത് മാസി

റാണി മുഖർജി

മികച്ച നടി റാണി മുഖർജി

മിസ്സിസ് ചാറ്റർജി വെഴ്സസ് നോർവേ എന്ന സിനിമയിലെ അഭിനയത്തിന് റാണി മുഖർജി മികച്ച നടിയായി.

വിജയരാഘവൻ- മികച്ച സഹനടൻ; ഉർവശി- മികച്ച സഹനടി

വിജയരാഘവൻ മികച്ച സഹനടൻ

പൂക്കാലം എന്ന സിനിമയിലെ പ്രകടനത്തിലൂടെ വിജയരാഘവൻ മികച്ച സഹനടനായി.

പാർക്കിങ് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് എം.എസ്. ഭാസ്കറും മികച്ച സഹനടനുള്ള പുരസ്കാരം പങ്കുവയ്ക്കുന്നു.

ഉർവശി മികച്ച സഹനടി

ഉള്ളൊഴുക്ക് എന്ന സിനിമയിലെ പ്രകടനത്തിന് ഉർവശി മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു.

വശ് എന്ന ഗുജറാത്തി ചിത്രത്തിലെ അഭിനയത്തിന് ജാനകി ബോഡിവാലയും മികച്ച സഹനടിക്കുള്ള പുരസ്കാരം പങ്കുവയ്ക്കുന്നു.

റീറെക്കോഡിങ്- എം.ആർ. രാജാകൃഷ്ണൻ

ആനിമൽ സിനിമയുടെ റീക്കോഡിങ്ങിന് എം.ആർ. രാജാകൃഷ്ണന് ദേശീയ പുരസ്കാരം.

സംഗീത സംവിധാനം- ജി.വി. പ്രകാശ്

വാത്തി സിനിമയ്ക്ക് സംഗീതം നൽകിയ ജി.വി. പ്രകാശ് മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.

എഡിറ്റർ- മിഥുൻ മുരളി

മികച്ച എഡിറ്റർക്കുള്ള പുരസ്കാരം മിഥുൻ മുരളി, ചിത്രം പൂക്കാലം.

പ്രൊഡക്ഷൻ ഡിസൈൻ- 2018

മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമയ്ക്ക്.

പാർക്കിങ് മികച്ച തമിഴ് ചിത്രം

ആനിമലിന് പ്രത്യേക പുരസ്കാരം

പ്രമേയപരമായ ഏറെ വിമർശനങ്ങൾ നേരിട്ട ആനിമൽ എന്ന രൺബീർ കപൂറിന്‍റെ ബോളിവുഡ് സിനിമയ്ക്ക് പ്രത്യേക പരാമർശം.

ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം

പാർവതിയും ഉർവശിയും, ഉള്ളൊഴുക്ക്

ഉർവശിയുടെയും പാർവതി തിരുവോത്തിന്‍റെയും ഗംഭീര പ്രകടനം കണ്ട സിനിമ സംവിധാനം ചെയ്തത് ക്രിസ്റ്റോ ടോമി. മൂന്നാം വട്ടമാണ് ക്രിസ്റ്റോ ടോമിക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്. ആടുജീവിതം അടക്കമുള്ള ചിത്രങ്ങളുമായി മത്സരിച്ചാണ് ഉള്ളൊഴുക്ക് പുരസ്കാരത്തിന് അർഹമായിരിക്കുന്നത്.

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം

സിനിമ അവാർഡ് പ്രഖ്യാപിക്കുന്നു

2023ലെ ദേശീയ സിനിമ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു.

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? മന്ത്രിമാരും പ്രതികൾ അല്ലേ? മുഖ്യമന്ത്രിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിലപാട് തേടി

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ആരോഗ്യ മേഖലയെ ചൊല്ലി മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക് പോര്